കേരളത്തിന്റെ സാംസ്കാരിക പൈതൃകം പ്രദർശിപ്പിച്ച് ജൂനിയർ മിസ്സ് & മിസ്റ്റർ 2024 സീസൺ ഒന്നിന്റെ ഗ്രാൻഡ്ഫിനാലെ കൊച്ചിയിൽ നടന്നു.
കേരളത്തിന്റെ സാംസ്കാരിക പൈതൃകം പ്രദർശിപ്പിച്ച് ജൂനിയർ മിസ്സ് & മിസ്റ്റർ 2024 സീസൺ ഒന്നിന്റെ ഗ്രാൻഡ്ഫിനാലെ കൊച്ചിയിൽ നടന്നു.
കേരളത്തിലെ 14 ജില്ലകളിൽ നിന്നും 100 കുട്ടികൾ പങ്കെടുത്ത ഷോയാണ് സിഗ്നിഫിക്കന്റ് ഫാഷൻ കമ്പനി നടത്തിയ ജൂനിയർ മിസ്സ് ആൻഡ് മിസ്റ്റർ കേരള..സൂപ്പർ ജൂനിയർ, ജൂനിയർ, സീനിയർ എന്നീ കാറ്റഗറികളിലാണ് മത്സരം നടന്നത്. 3 വയസ്സ് മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചത്.
ശ്രീഭദ്ര, ലക്ഷ്യ ജയപ്രകാശ്, ശ്രീ ഗംഗ, ധ്യാൻ ശരത്, റോണിറ്റ് എന്നിവരായിരുന്നു വിജയികൾ. സിഗ്നിഫിക്കന്റ് ഫാഷൻ കമ്പനിയുടെ സ്ഥാപകൻ കാശിനാഥ് ആയിരുന്നു പ്രമുഖ ഷോയുടെ ഷോ ഡയറക്ടർ. പ്രശസ്ത കമ്പനികൾ ആയ എജു വേൾഡ്,കോട്ടയം, സ്പീക്ക് അപ്പ് വെൽ എന്നിവരായിരുന്നു. സ്പോൺസർമാർ.
ആറു വർഷത്തിലധികമായി 12 അധികം സൗന്ദര്യമത്സരങ്ങളാണ് സിഗ്നിഫിക്കന്റ് ഫാഷൻ കമ്പനി നടത്തിയിട്ടുള്ളത്.ജൂറി അംഗങ്ങളുടെ പാനലിന്റെ നേതൃത്വം നടൻ ലെവിൻ സൈമൺ, പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റുകൾ ആയ പാർവതി, ബ്ലമ്പ്സ് ലാസിം എന്നിവർ നിർവഹിച്ചു.
കേരളത്തിന്റെ സാംസ്കാരിക പൈതൃകംപ്രദർശിപ്പിച്ച്സൗന്ദര്യത്തിന്റെയും കൃപയുടെയും പ്രതിഭയുടെയും മാധുര്യം അടയാളപ്പെടുത്തുന്ന രീതിയിലാണ് മത്സരം സംഘടിപ്പിച്ചത്. ഒന്നാം സ്ഥാനം നേടിയ എല്ലാ വിജയികളും ജൂനിയർ മിസ്സ് & മിസ്റ്റർ സൗത്ത്ഇന്ത്യയിൽമത്സരിക്കുന്നതാണ്.
പി ആർ ഓ. എം കെ ഷെജിൻ.
No comments: