ആക്ഷൻ പാക്ക്യ്ഡ് ത്രില്ലറാണ് " KILL" . ആദ്യചിത്രത്തിലൂടെ ലക്ഷ്യ ലാൽവാനി ശ്രദ്ധേയമാകുന്നു .



Director: 

Nikhil Nagesh Bhat . 


Genre :

Action Thriller .


Platform :  

Theatre .


Language : 

Hindi  


Time :

106 minutes 04 Seconds .


Rating : 

4  / 5 .


Saleem P. Chacko.

CpK DesK .



നിഖിൽ നാഗേഷ് ഭട്ട് രചനയും സംവിധാനവും നിർവ്വഹിക്കുന്ന " KILL " തിയേറ്ററുകളിൽ എത്തി .


ലക്ഷ്യ ലാൽവാനി  , രാഘവ് ജൂയൽ , ആശിഷ് വിദ്യാർത്ഥി , ഹർഷ് ഛായ , അനു മാണി ക്തല , അവിനാഷ് പാണ്ഡെ , പാർത്ഥ് തിവാരി , അക്ഷയ് വിചാരേ , ജിതേന്ദ്രകുമാർ ശർമ്മ , രൂപേഷ് കുമാർ ചരൺ പഹാരി , പ്രിയം ഗുപ്ത , വിവേക് കശ്യപ് , കാലിബ് ലോഗൻ , സമീർ കുമാർ , മോസസ് മാർട്ടൻ, റിയാസ് ഖാൻ : ശക്തി സിംഗ് , ശിവം പാർമർ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 


കരൺ ജോഹർ , ഗുണീത് മോംഗ , അപൂർവ്വ മേത്ത , അച്ചിൻ ജെയിൻ എന്നിവരാണ് ഈ ആക്ഷൻ ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത് .


റാഫി മെഹമൂദ് ഛായാഗ്രഹണവും , ശിവകുമാർ വി. പണിക്കർ എഡിറ്റിംഗും , വിക്രം മോൺട്രോസ് , ശാശ്വത് സച്ച് ദേവ് , ഫാറൂൺ - ഗാവിൻ എന്നിവർ സംഗീതവും ഒരുക്കുന്നു


ആർമി കമാൻഡോയാണ്  അമൃത് റാത്തോഡ് . അമൃതിൻ്റെ കാമുകി തൂലികയുടെ വിവാഹനിശ്ചയം നടന്നു. തൂലികയും  കുടുംബവും  ട്രെയിനിൽ മടങ്ങവെഫാനിയുടെനേതൃത്വത്തിലുള്ളസംഘംട്രെയിനിലെനിരപരാധികളായ യാത്രക്കാരെ ഭയപ്പെടുത്തുബോൾ അമൃത്  റാത്തോഡ് അവരെ നേരിടുന്നു. ഇത് ത്രിൽ റൈഡായി മാറുന്നു .


വയലൻസ് തീ പാറും ആക്ഷൻ ചിത്രം. ആദ്യചിത്രത്തിലൂടെ ലക്ഷ്യ ( അമൃത റാത്തോഡ് ) വേറിട്ട അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത് . തൂലിക സിംഗ് ആയി താന്യ മാണിക്തലയും , വിരേഷായി അഭിഷേക് ചൗഹാനും നന്നായി അഭിച്ചിരിക്കുന്നു.കോമഡി മിക്സ് ചെയ്തുകൊണ്ടുള്ള  അഭിനയം കൊണ്ട് രാഘവ് ജൂവൽ ആ വേഷം ഗംഭീരമാക്കി.ബോളിവുഡിലെന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ വേറിട്ട ആക്ഷൻ സിനിമ .വയലൻസ് മാത്രം ഉള്ളത് കൊണ്ട് നല്ല പടം എന്നല്ല, പക്ഷെ കണ്ടില്ലേൽ ഏറ്റവും നല്ല ആക്ഷൻ പടം മിസ് ആവും.



No comments:

Powered by Blogger.