ഷാജി കൈലാസിന്റെ " HUNT "ൻ്റെ ഓഫീഷ്യൽ ടീസർ പുറത്തിറങ്ങി .
ഷാജി കൈലാസിന്റെ " HUNT "ൻ്റെ ഓഫീഷ്യൽ ടീസർ പുറത്തിറങ്ങി . " HUNT " ആഗസ്റ്റ് 9ന് റിലീസ് ചെയ്യും .
https://youtu.be/mfNT8OQaJR0?si=aiCSyCF4rzHMx1bv
ഒരു ഹൊറർ ത്രില്ലർ ചിത്രമാണ് ഹണ്ട്. അങ്ങനെയൊരു ചിത്രത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ ത്തന്നെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്.
ഭയത്തിന്റെ മുൾമുനയിലേക്കു പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോവുകയാണ് ഇതിലെ രംഗങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും.ഷാജി കൈലാസ് എന്ന മികച്ച കൊമേഴ്സ്യൽ ഡയറക്ടറിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ഈ ചിത്രത്തിലുണ്ടാകും.
മെഡിക്കൽകാംബസ്പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. കാംബസ്സിലെചില ദുരൂഹമരണങ്ങളുടെചുരുളുകളാണ്ഈ ചിത്രം നിവർത്തുന്നത്. അത്യന്തം സസ്പെൻസ് നിലനിർത്തി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഭാവന മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അതിഥി രവി, രാഹുൽ മാധവ്, അജ്മൽ അമീർ, അനു മോഹൻ, ചന്തു നാഥ്, രൺജി പണിക്കർ, ഡെയ്ൻ ഡേവിഡ്, നന്ദു, വിജയകുമാർ, ജി.സുരേഷ് കുമാര്, ബിജു പപ്പൻ, കോട്ടയം നസീർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ - നിഖിൽ ആന്റണി, ഗാനങ്ങൾ - സന്തോഷ് വർമ്മ, ഹരി നാരായണൻ - സംഗീതം - കൈലാസ് മേനോൻ ,ഛായാഗ്രഹണം -ജാക്സൺ ജോൺസൺ,എഡിറ്റിംഗ് - അജാസ് മുഹമ്മദ്.കലാസംവിധാനം - ബോബൻ. മേക്കപ്പ് - പി.വി.ശങ്കർ.കോസ്റ്റ്യും - ഡിസൈൻ - ലിജി പ്രേമൻ.ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - മനു സുധാകർ ,ഓഫീസ് നിർവഹണം - ദില്ലി ഗോപൻ.പ്രൊഡക്ഷൻഎക്സിക്കുട്ടീവ്സ് - ഷെറിൻ സ്റ്റാൻലി. പ്രതാപൻ കല്ലിയൂർ.പ്രൊഡക്ഷൻ കൺടോളർ - സഞ്ജു ജെ.
ജയലഷ്മി ഫിലിംസിന്റെ ബാനറിൽ കെ.രാധാകൃഷ്ണൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെനിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.ഓഗസ്റ്റ് ഒമ്പതിന് ഈ ചിത്രംഈ ഫോർ എന്റെർ ടൈം മെന്റ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
No comments: