Hey #LuckyBaskhar 🕺🎶 #LuckyBaskharTitleTrack Promo out now, Full song from TOMORROW! 💥💵
ദുൽഖർ സൽമാൻ-വെങ്കി അറ്റ്‌ലൂരി ചിത്രം 'ലക്കി ഭാസ്‌കർ' ! ടൈറ്റിൽ ട്രാക്കിന്റെ പ്രൊമോ പുറത്തുവിട്ടു...*
ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'ലക്കി ഭാസ്‌കർ'ന്റെ ടൈറ്റിൽ ട്രാക്ക് പ്രൊമോ പുറത്തുവിട്ടു. വിനായക് ശശികുമാർ വരികൾ രചിച്ച ഗാനംഉഷഉതുപ്പാണ്ആലപിച്ചിരിക്കുന്നത്. നാഷണൽ അവാർഡ് വിന്നർ ജി വി പ്രകാഷ് കുമാറിന്റെതാണ് സംഗീതം. ഗാനത്തിന്റെ ഫുൾ വീഡിയോ ജൂലൈ 28 ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ റിലീസ് ചെയ്യും. സിതാര എൻ്റർ ടൈൻമെൻ്റ്‌സിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംസിയും ഫോർച്യൂൻ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്. തെലുഗു, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായ് ഒരുങ്ങുന്ന ചിത്രം 2024 സെപ്റ്റംബർ 7ന് തിയേറ്ററുകളിലെത്തും.
മഗധ ബാങ്കിൽ ജോലി ചെയ്യുന്ന ബാങ്ക് കാഷ്യറുടെ വേഷത്തിൽ ദുൽഖർ പ്രത്യക്ഷപ്പെടുന്ന 'ലക്കി ഭാസ്‌കർ'ൽ 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഒരു കാഷ്യറുടെ ജീവിതം കടന്നുപോവുന്ന സാഹചര്യങ്ങളാണ്ദൃശ്യാവിഷ്ക്കരിക്കുന്നത്. ബാസ്‌ഖർ എന്നാണ് ദുൽഖറിന്റെ കഥാപാത്രത്തിന്റെ പേര്. മീനാക്ഷി ചൗധരിയാണ് നായിക. സുമതി എന്ന കഥാപാത്രത്തെയാണ് മീനാക്ഷി അവതരിപ്പിക്കുന്നത്.
'തോളി പ്രേമ', 'വാത്തി' എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലക്കി ഭാസ്‌കർ'. ഛായാഗ്രഹണം: നിമിഷ് രവി, പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ലാൻ, ചിത്രസംയോജനം: നവിൻ നൂലി, പിആർഒ: ശബരി.
Hey #LuckyBaskhar 🕺🎶 #LuckyBaskharTitleTrack Promo out now, Full song from TOMORROW! 💥💵
- https://youtu.be/NF9Qd7KBkvc
A @gvprakash's musical magic ✨ 🎹
Legendary @singerushauthup‘s 🎤 Vocals
Lyrics by #VinayakSasikumar
@dulQuer #VenkyAtluri @Meenakshiioffl @vamsi84 @NimishRavi @NavinNooli @Banglan16034849 #SaiSoujanya @SitharaEnts @Fortune4Cinemas #SrikaraStudios @adityamusic
In Cinemas #LuckyBaskharOnSept7th ✨💴
No comments: