നിഖിൽ- റാം വംശി കൃഷ്ണ ചിത്രം ഇന്ത്യ ഹൗസ് ചിത്രീകരണം ഇന്ന് മുതൽ .


 


നിഖിൽ- റാം വംശി കൃഷ്ണ ചിത്രം ഇന്ത്യ ഹൗസ് ചിത്രീകരണം ഇന്ന് മുതൽ .


തെലുങ്കിലെ ഗ്ലോബൽ സ്റ്റാർ റാം ചരൺ, വിക്രം റെഡ്‌ഡി എന്നിവരുടെ വി മെഗാ പിക്ചേഴ്സ്, അഭിഷേക് അഗർവാൾ ആർട്സ് എന്നീ വമ്പൻ ബാനറുകളിൽ നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഇന്ത്യ ഹൗസ് ചിത്രീകരണം ഇന്ന് മുതൽ. നിഖിൽ നായകനായി എത്തുന്ന ഈ വമ്പൻ ചിത്രം സംവിധാനം ചെയ്യുന്നത് റാം വംശി കൃഷ്ണയാണ്. ഹംപിയിലാണ് കഴിഞ്ഞ ദിവസം ഈ ചിത്രം പൂജ ചടങ്ങുകളോടെ ലോഞ്ച് ചെയ്തത്.





വമ്പൻ ചിത്രങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ റാം ചരൺ, യു വി ക്രിയേഷസിന്റെ വിക്രം റെഡ്‌ഡി എന്നിവർ ഒരുമിച്ചു ചേർന്നാരംഭിച്ച നിർമ്മാണ കമ്പനിയാണ് വി മെഗാ പിക്ചേഴ്സ്. അവർക്കൊപ്പം ഈ പ്രോജെക്ടിൽ സഹകരിക്കുന്ന അഭിഷേക് അഗർവാൾ ആർട്സ്, നേരത്തെ കാശ്മീർ ഫയൽസ്, കാർത്തികേയ 2 തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമ്മിച്ചവരുമാണ്. സംവിധായകൻ റാം വംശി കൃഷ്ണ തന്നെ രചിച്ച ഇന്ത്യ ഹൗസിലെ നായികയായി എത്തുന്നത് സായീ മഞ്ജരേക്കർ ആണ്. പ്രശസ്ത ബോളിവുഡ് താരം അനുപം ഖേറും ഈ ചിത്രത്തിൽ അതിനിർണായകമായ ഒരു കഥാപാത്രത്തിന് ജീവൻ പകരുന്നുണ്ട്. 


1905 കാലഘട്ടത്തിൽ നടക്കുന്ന കഥ പറയുന്ന ഈ പീരീഡ് ഡ്രാമയിൽ പ്രണയം, വിപ്ലവം എന്നിവക്കൊക്കെ പ്രാധാന്യം നൽകിയാണ് ഒരുക്കുന്നത്. ഹംപിയിലെ പ്രശസ്തമായ വിരൂപാക്ഷ കേഷേത്രത്തിൽ വെച്ച് കഴിഞ്ഞ ദിവസം പൂജ ചടങ്ങുകൾ നടത്തിയ ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് കാമറൂൺ ബ്രൈസൺ, പ്രൊഡക്ഷൻ ഡിസൈനർ വിശാൽ അബാനി, സഹനിർമ്മാണം മായങ്ക് സിംഹാനിയ, വസ്ത്രാലങ്കാരം രജനി എന്നിവരാണ്. പിആർഒ ശബരി.

No comments:

Powered by Blogger.