"ചിത്തിനി " യിലെ വീഡിയോ ഗാനം " ശൈലനന്ദിനി ...... " പുറത്തിറങ്ങി .
"ചിത്തിനി " യിലെ വീഡിയോ ഗാനം " ശൈലനന്ദിനി ...... " പുറത്തിറങ്ങി .
https://youtu.be/p4ByB1pk4Xs
"ചിത്തിനി" എന്ന ചിത്രത്തിലെ"ശൈല നന്ദിനി ' എന്നാരംഭിക്കുന്ന ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി. "ചിത്തിനി"യിലൂടെ കലാമണ്ഡലത്തിൽ വീണ്ടും സിനിമയുടെ കളിവിളക്ക് തെളിഞ്ഞു.വർഷങ്ങൾക്ക് ശേഷം ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം ഒരു സിനിമയുടെ നൃത്ത ചിത്രീകരണത്തിന് വേദിയായി.
ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മിച്ച് സംവിധാനം നിർവഹിക്കുന്ന ' ചിത്തിനി ' എന്ന സിനിമയിലെ അതിപ്രധാനമായ ഒരു നൃത്തരംഗമാണ് നൂറ് കണക്കിന് നിലവിളക്കുകളുടെയുംമൺചെരാതുകളുടെയുംദീപപ്രഭയിൽകലാമണ്ഡലത്തിൽ ചിത്രീകരിച്ചത്. അഞ്ഞൂറോളം ജൂനിയർ ആർട്ടിസ്റ്റുകൾ പങ്കെടുത്ത നൃത്തരംഗത്തിൽ ചിത്തിനിയിലെ
നായികമോക്ഷചടുലനൃത്തച്ചുവടുകളോടെ നിറഞ്ഞാടി.മോക്ഷയുടെ കളരി ചുവടുകൾ നൃത്തരംഗത്തിൻ്റെ ഹൈലൈറ്റ് ആണ്.ഇതിന് വേണ്ടി ആഴ്ചകളോളം മോക്ഷ കളരി അഭ്യസിച്ചിരുന്നു.സന്തോഷ് വർമ എഴുതിയ"ശൈല നന്ദിനി,ശ്രീ ദളാംഗീ ശാരദേന്ദു വദനേ..."എന്ന വരികൾക്ക് ഈണം പകർന്നിരിക്കുന്നത് രഞ്ജിൻരാജ് ആണ്.
നൃത്തസംവിധാനം-കല മാസ്റ്റർ,ഛായാഗ്രഹണം രതീഷ് റാം. അമിത് ചക്കാലയ്ക്കൽ നായകനാവുന്ന ചിത്തിനിയിൽ വിനയ് ഫോർട്ട് നായക തുല്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മോക്ഷയാണ് നായിക.ആരതി നായർ, ഏനാക്ഷി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആഗസ്റ്റ് രണ്ടിന് ഈ ചിത്രം റിലീസ് ചെയ്യും . സുധീഷ്, ജോണി ആൻ്റണി , ജോയ് മാത്യു, പ്രമോദ് വെളിയനാട് , മണികണ്ഠൻ ആചരി , പൗളി വത്സൻ തുടങ്ങിയ പ്രമുഖർ അഭിനയിക്കുന്നു. കഥ-കെ വി അനിൽ. ഈസ്റ്റ് കോസ്റ്റ് വിജയൻ,കെ.വി അനിൽ എന്നിവർ ചേർന്ന്തിരക്കഥസംഭാഷണമെഴുതുന്നു.എഡിറ്റിംഗ് -ജോണ്‍കുട്ടി,മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ,കലാസംവിധാനം- സുജിത്ത് രാഘവ്.എക്സിക്യുട്ടീവ് പ്രൊഡ്യൂസർ- രാജശേഖരൻ. കോറിയോഗ്രാഫി-കല മാസ്റ്റര്‍ , സംഘട്ടനം- രാജശേഖരന്‍, ജി മാസ്റ്റര്‍,വി എഫ് എക്സ്-നിധിന്‍ റാം സുധാകര്‍, സൗണ്ട് ഡിസൈൻ-സച്ചിന്‍ സുധാകരന്‍, സൗണ്ട് മിക്സിംഗ്-വിപിന്‍ നായര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളർ-രാജേഷ് തിലകം,പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്-ഷിബു പന്തലക്കോട് ,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-സുഭാഷ് ഇളമ്പല്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്സ്-അനൂപ് ശിവസേവന്‍ ,അസിം കോട്ടൂര്‍,സജു പൊറ്റയിൽ കട, അനൂപ്,പോസ്റ്റര്‍ ഡിസൈനർ- കോളിന്‍സ് ലിയോഫില്‍, കാലിഗ്രാഫി-കെ പി മുരളീധരന്‍, സ്റ്റില്‍സ്- അജി മസ്കറ്റ്, പി ആര്‍ ഓ-എ എസ് ദിനേശ്. എ.കെ ഷെജിൻ .
No comments: