മലയാളസിനിമ ചരിത്രത്തിൽ ആദ്യമായി സംവിധായകന്റെ പേര് രേഖപ്പെടുത്താത്ത സിനിമാ റിലീസിന് ഒരുങ്ങുന്നു.ഹരികൃഷ്ണൻ നായകനായ "ഓർമ്മചിത്രം " സെക്കന്‍റ് ലൂക്ക് പോസ്റ്റർ പുറത്തിറങ്ങി.




മലയാളസിനിമ ചരിത്രത്തിൽ ആദ്യമായി സംവിധായകന്റെ പേര് രേഖപ്പെടുത്താത്ത സിനിമാ റിലീസിന് ഒരുങ്ങുന്നു.ഹരികൃഷ്ണൻ  നായകനായ "ഓർമ്മചിത്രം " സെക്കന്‍റ് ലൂക്ക് പോസ്റ്റർ പുറത്തിറങ്ങി.


ഇന്ത്യൻ ബ്രദേഴ്‌സ് ഫിലിംസിന്‍റെ ബാനറില്‍ ഫ്രാന്‍സിസ് ജോസഫ്‌    നിർമ്മിക്കുന്ന   "ഓർമ്മചിത്രം" എന്ന ചിത്രത്തിന്റെ  സെക്കന്‍റ് ലൂക്ക് പോസ്റ്റർ പുറത്തിറങ്ങി.ഹരികൃഷ്ണൻ,  മാനസ രാധാകൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തില്‍  പി. പി. കുഞ്ഞികൃഷ്ണൻ, ശിവജി ഗുരുവായൂർ, നാസർ ലത്തീഫ്, സിദ്ധാർത്ഥ്, , ശിവദാസ് മട്ടന്നൂർ,  പ്രശാന്ത് പുന്നപ്ര,അശ്വന്ത് ലാൽ ,അമൽ രവീന്ദ്രൻ, മീര നായർ,കവിത തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശെൽവരാജ്  ആറുമുഖൻ നിർവ്വഹിക്കുന്നു.


ഗാനരചന . വയലാർ ശരത്ചന്ദ്ര വർമ്മ, അലക്സ്‌ പോള്‍, സന്തോഷ്‌ വർമ്മ,സുജേഷ് കണ്ണൂർ.   സംഗീത സംവിധാനം അലക്സ് പോൾ . കൊറിയൊഗ്രാഫി  വിഷ്ണു.എഡിറ്റർ-ബിനു നെപ്പോളിയൻ. പ്രൊഡക്ഷൻ കൺട്രോളർ-പ്രമോദ് ദേവനന്ദ. പ്രൊജക്റ്റ്  മാനേജർ-മണിദാസ് കോരപ്പുഴ. ആർട്ട്-ശരീഫ് സി കെ ഡി എൻ. മേക്കപ്പ്-പ്രബീഷ് കാലിക്കറ്റ്.     വസ്ത്രാലങ്കാരം-ശാന്തി പ്രിയ.സ്റ്റിൽസ്-ഷനോജ് പാറപ്പുറത്ത്. ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജെയ്സ് ഏബ്രഹാം. അസോസിയേറ്റ് ഡയറക്ടർ-അമൽ അശോകൻ,ദീപക് ഡെസ്.അസിസ്റ്റന്റ് ഡയറക്ടർ-ഐറിൻ ആർ,അമൃത ബാബു. ആക്ഷൻ-ജാക്കി ജോൺസൺ.  കളറിസ്റ്റ്- ജിതിന്‍ കുമ്പുക്കാട്ട്. ഡി ടി എസ്‌ മിക്സ്‌-ഷൈജു.സ്റ്റുഡിയോ- യുണിറ്റി/ മലയിൽ.. ഡിസൈൻ സുന്ദർ . കുന്നമംഗലം, കാപ്പാട്, മാവൂർ എന്നിവിടങ്ങളിലായി ചിത്രികരണം പൂർത്തിയായ  ചിത്രം ജൂലൈ മാസത്തില്‍ തന്നെ സാഗാ ഇന്‍റര്‍നാഷണല്‍പ്രദർശനത്തിനെത്തിക്കും. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : ആപ്പിള്‍ ഇന്‍ഫോടെക്. പി ആർ ഒ -  എം കെ ഷെജിന്‍.

No comments:

Powered by Blogger.