അനുരാജ് മനോഹർ - ടോവിനോ തോമസ് ചിത്രം " നരിവേട്ട " തുടങ്ങി .



അനുരാജ് മനോഹർ -  ടോവിനോ തോമസ് ചിത്രം " നരിവേട്ട " തുടങ്ങി .


കുട്ടനാട്ടിലെ വെളിയനാട് പഞ്ചായത്തിലെ കുന്ന ങ്കരി ഗ്രാമത്തിലായിരുന്നു അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിനു തുടക്കമിട്ടത്.


ഒരിടത്തരംവീട്ടിൽനിർമ്മാതാക്കളിലൊരാളായ - ഷിയാസ് ഹസ്സൻസ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം.നിർമ്മാതാവ് ടിപ്പു ഷാൻ ഫസ്റ്റ് ക്ലാപ്പും നൽകി. ടൊവിനോ തോമസ്. റിനി ഉദയകുമാർ എന്നിവർ പങ്കെടുക്കുന്ന ആദ്യ രംഗമായിരുന്നു പിന്നീട് ചിത്രീകരിച്ചത്.ഇൻഡ്യൻ സിനിമാക്കമ്പനിയുടെ ബാനറിൽ ടിപ്പു ഷാൻ .ഷിയാസ് ഹസ്സൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.






എൻ.എം ബാദുഷയാണ് ഈ ചിത്രത്തിൻ്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസർ .വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽമുടക്കിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.വലിയ ജനപിന്തുണയും. സമൂഹത്തിലെ പൊതുവായ പ്രശ്നങ്ങളുമൊക്കെ ഈ ചിത്രത്തിൻ്റെ പ്രധാന ഭാഗവാക്കാകുന്നുണ്ട്. വയനാടും, കുട്ടനാടുമാണ്  പ്രധാന ലൊക്കേഷനുകൾ


സമൂഹത്തോടും,സ്വന്തംകുടുംബത്തോടുമൊക്കെ ഏറെ പ്രതിബദ്ധതയുള്ള ഒരു സാധാരണക്കാരനായ പൊലീസ് കോൺസ്റ്റബിളാണ് വർഗീസ്. മനുഷ്യൻ്റെ സുഖദുഃഖങ്ങളിൽ പങ്കുകൊള്ളുന്ന ഈ ചെറുപ്പക്കാരൻ്റെ ഔദ്യോഗികജീവിത ത്തിൽ അരങ്ങേറുന്ന സംഘർഷങ്ങളാണ് നിരവധി സംഭവ ബഹുലങ്ങളായ മുഹൂർതങ്ങളിലൂടെഅവതരിപ്പിക്കുന്നത്. തികഞ്ഞ പൊളിറ്റിക്കൽ ത്രില്ലർ എന്ന് ഒറ്റവാക്കിൽ ഈ ചിത്രത്തെക്കുറിച്ചു പറയാം.


സുരാജ് വെഞ്ഞാറമൂടാണ് ഈ ചിത്രത്തിലെമറ്റൊരുപ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ചേരൻ മറ്റൊരുപ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട്മലയാളത്തിലേക്കു കടന്നു വരുന്നു.പ്രിയംവദാ കൃഷ്ണനാണു നായിക.നന്ദു, ആര്യാ സലിം, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയ അബിൻ ജോസഫാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.


സംഗീതം - ജെയ്ക്ക് ബിജോയ്സ്. ഛായാഗ്രഹണം - വിജയ്.,എഡിറ്റിംഗ് ഷമീർ മുഹമ്മദ്, കലാ സംവിധാനം - ബാവ.മേക്കപ്പ്- അമൽ,കോസ്‌റ്റ്യും - ഡിസൈൻ - ' അരുൺ മനോഹർ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രതീഷ് കുമാർ,പ്രൊജക്റ്റ് ഡിസൈനർ . - ഷെമി ബഷീർ,പ്രൊഡക്ഷൻ മാനേജേഴ്സ്റിയാസ് പട്ടാമ്പി . റിനോയ് ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - സക്കീർ ഹുസൈൻ,പ്രൊഡക്ഷൻ കൺട്രോളർ - ജിനു. പി.കെ. -


വാഴൂർ ജോസ്.

ഫോട്ടോ - ശ്രീരാജ്.

No comments:

Powered by Blogger.