പ്രേക്ഷക മനസുകൾക്ക് ഇഷ്ടപ്പെടുന്ന കുടുംബകാഴ്ചകളുമായി " വിശേഷം " . അഭിനയ മികവുമായി ആനന്ദ് മധുസൂദനൻ , ചിന്നു ചാന്ദ്നി .



Director: 

Suraj Tom . 


Genre :

Family Drama.


Platform :  

Theatre .


Language : 

Malayalam 


Time :

136 minutes 4 Seconds .


Rating : 

4 /  5


Saleem P . Chacko .

CpK Desk .


അണ്ഡങ്ങളുടെയും ബീജങ്ങളുടെയും ഇടയിലൂടെ ഒരു യാത്ര എന്ന ടാഗ് ലൈനോടെയാണ്  വിശേഷം " പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത് .


സാധാരണക്കാരുടെ ജീവിതത്തിൽ നടക്കുന്ന പ്രതിസന്ധികൾ നർമ്മത്തിൽചാലിച്ച്അവതരിപ്പിച്ചിരിക്കുകയാണ് " വിശേഷം " . " കൃഷ്ണൻകുട്ടി പണി തുടങ്ങി " എന്ന ചിത്രത്തിന് ശേഷം സൂരജ് ടോം ഒരുക്കിയ മനോഹരമായ ഫീൽ ഗുഡ് കുടുംബചിത്രമാണ് " വിശേഷം " .


" വിശേഷം ഉണ്ടോ " ......


വിവാഹത്തിന്ശേഷം പൊതുവെ കേൾക്കുന്ന ചോദ്യമാണ് " വിശേഷം ഉണ്ടോ " എന്നത് . ഈ ചോദ്യത്തിന് ഉള്ള മറുപടി കൂടി ഈ സിനിമ നൽകുന്നു . തൻ്റെതല്ലാത്ത കാരണത്താൽ വിവാഹമോചനം നേരിടേണ്ടി വന്ന വ്യക്തിയാണ് ഷിജു ഭക്തൻ ( ആനന്ദ് മധുസൂദനൻ ).വിവാഹ സമയത്ത്കാമുകനോടൊപ്പം വധു ഒളിച്ചോടി പോകുന്നു.വീണ്ടുമൊരു വിവാഹത്തിന് അമ്മയും ചേട്ടനും ഷിജുവിനെ നിർബ്ബന്ധിക്കുന്നു. ഇതേ തുടർന്ന് ഷിജു രണ്ടാം വിവാഹത്തിന് തയ്യാറാകുന്നു. തൻ്റെ കുട്ടുകാരൻ സജു ( അൽത്താഫ് സലിം ) മാര്യേജ് ബ്യൂറോ നടത്തുന്നു.ഒടുവിൽ രണ്ടാം കെട്ടുകാരിയെ നോക്കാമെന്ന് ഷിജു പറയുന്നു. ഗാർഹിക പീഡനത്തെ തുടർന്ന് വിവാഹ മോചനം നേടിയ കോൺസ്റ്റബിൾ ടി.ആർ സജിതയെ ( ചിന്നു ചാന്ദ്നി ) അവർ കണ്ടെത്തുന്നു . സജിതയെ ഷിജുവിന് ഇഷ്ടമായി . അവർ വിവാഹിതരായി . ഇതേ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് പ്രമേയം .


കഥ , തിരക്കഥ , ഗാനരചന , സംഗീതം എന്നിവ നായകനായ ആനന്ദ് മധുസുദനൻ ഒരുക്കുന്നു. ബൈജു ജോൺസൺ , ജോണി ആൻ്റണി , അൽത്താഫ് സലിം , പി.പി കുഞ്ഞികൃഷ്ണൻ , വിനീത് തട്ടിൽ ഡേവിഡ്,  മാലാ പാർവ്വതി , ഷൈനി രാജൻ, ജിലു ജോസഫ്, അജിത മേനോൻ , അമൃത ,ആൻ സലിം സൂരജ് പോoസ്, ഭാനുമതി പയ്യന്നൂർ തുടങ്ങിയവരാണ്  മറ്റ് താരങ്ങൾ.


അനി സൂരജ് നിർമ്മാണവും , കുര്യൻ സി. മാത്യൂ , ആൽബർട്ട് പോൾ എന്നിവർ സഹ നിർമ്മാണവും , സാഗർ അയ്യപ്പൻ ഛായാഗ്രഹണവും , മാളവിക വി . എൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു .


ആനന്ദ് മധുസൂദനൻ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ് .നിലവിലെ നായക സങ്കൽപ്പം കാറ്റിൽ പറത്തിയ ചിത്രമാണ് "വിശേഷം". കോൺസ്റ്റബിൾ ടി.ആർ സജിതയായി ചിന്നു ചാന്ദ്നി മിന്നി. സംവിധായകൻ എന്ന നിലയിൽ സൂരജ് ടോം ചിത്രത്തിൻ്റെ മൂഡ് നിലർത്താൻ ശ്രദ്ധിച്ചു .ഹൃദയഹാരിയ ഗാനങ്ങൾ സിനിമയുടെ മറ്റൊരു ആകർഷണമാണ് .


പൊതുസമൂഹം എന്ത് പറയും എന്ന ചിന്തയിൽജീവിതംനശിപ്പിക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്ന ചിത്രം . ദാമ്പത്യവും ,സൗന്ദര്യപിണക്കങ്ങളുംഭാര്യയുടെയും ഭർത്താവിൻ്റെയുംസ്വകാര്യതയാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. വിവാഹവും വന്ധ്യതയും ഏറെ ഗൗരവപൂർവ്വം ചർച്ചയാകുന്ന സിനിമ കൂടിയാണ് " വിശേഷം " .

No comments:

Powered by Blogger.