പ്രതിരോധത്തിൻ്റെ ഇടികാഴ്ചയാണ് " ഇടിയൻ ചന്തു " .
Director:
Sreejith Vijayan.
Genre :
Action Movie.
Platform :
Theatre .
Language :
Malayalam .
Time :
122 minutes 18 Seconds .
Rating :
3.5 / 5 .
Saleem P. Chacko.
CpK DesK .
വിഷ്ണു ഉണ്ണികൃഷ്‌ണൻ പ്രധാന റോളിൻ എത്തുന്ന ആക്ഷൻ പാക്ക്ഡ്എന്‍റർറ്റൈനറാണ് " ഇടിയൻ ചന്തു " .ശ്രീജിത്ത് വിജയൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത് .
ക്രിമിനൽ പൊലീസുകാരനായ അച്ഛനെ കണ്ടുവളർന്ന ചന്തു ചെറുപ്പം മുതലേ കലഹ പ്രിയനായിരുന്നു. അങ്ങനെ ഇടിയൻ ചന്ദ്രന്‍റെ മകന് നാട്ടുകാർ ഇരട്ടപേര് ചാർത്തി ക്കൊടുത്തു "ഇടിയൻ ചന്തു". ആ സ്വഭാവം തൽക്കാലം മാറ്റിവെച്ച് പ്ലസ് ടു എങ്ങനെയെങ്കിലും പാസായി അച്ഛന്‍റ ജോലി വാങ്ങിച്ചെടുക്കാനായി, അമ്മ വീടിനടുത്തുള്ള സ്കൂളിൽ ചന്തു പഠിക്കാൻ ചെല്ലുന്നതിന് ശേഷമുള്ള പ്രശ്നങ്ങളും അതെ തുടർന്ന് ഉണ്ടാകുന്ന പ്രതിസന്ധികളുമാണ് സിനിമയുടെ പ്രമേയം .
സലിം കുമാർ , ചന്തു സലിംകുമാർ, ലാലു അലക്സ്, ജോണി ആന്‍റണി, ലെന, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ.എം. വിജയൻ, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുൺ, ജയശ്രീ,വിദ്യ, ഗോപി കൃഷ്ണൻ, ദിനേശ് പ്രഭാകർ, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ, സൂരജ്, കാർത്തിക്ക്, ഫുക്രു തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു .
സിനിമ ഹാപ്പി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബൈർ, റയിസ്, ഷഫീക്ക്, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീജിത്ത് വിജയൻ എന്നിവർ ചേർന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ആക്ഷൻ കോറിയോഗ്രാഫർ: പീറ്റർ ഹെയിൻ, എഡിറ്റർ: വി . സാജൻ , ഛായാഗ്രഹണം: വിഘ്‌നേഷ് വാസു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹിരൺ മഹാജൻ, പ്രൊജക്റ്റ് ഡിസൈനർ: റാഫി കണ്ണാടിപ്പറമ്പ, പശ്ചാത്തല സംഗീതം: ദീപക് ദേവ്, സംഗീതം: അരവിന്ദ് ആർ വാര്യർ, മിൻഷാദ് സാറ, ആർട്ട് ഡയറക്ടർ: സജീഷ് താമരശ്ശേരി, ദിലീപ് നാഥ്, ഗാനരചന: ശബരീഷ് വർമ്മ, സന്തോഷ് വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പൗലോസ് കരുമറ്റം, സക്കീർ ഹുസൈൻ, അസോസിയേറ്റ് റൈറ്റർ: ബിനു എ. എസ്, മേക്കപ്പ്: അർഷാദ് വർക്കല, സൗണ്ട് ഡിസൈൻ: ഡാൻ ജോ, സൗണ്ട് എഡിറ്റ് ആൻഡ് ഡിസൈൻ: അരുൺ വർമ്മ, കോസ്റ്റ്യും: റാഫി കണ്ണാടിപ്പറമ്പ, വിഎഫ്എക്സ് ഡയറക്ടർ: നിധിൻ നടുവത്തൂർ, കളറിസ്റ്റ്: രമേഷ് സി പി, അസോ.ഡയറക്ടർ: സലീഷ് കരിക്കൻ തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .
പീറ്റർ ഹെയ്‌ൻ ഒരുക്കിയ സംഘട്ടന രംഗങ്ങളും ഒപ്പം നർമ്മവുംവൈകാരിക ജീവിത മുഹൂർത്തങ്ങളും ചേർന്നതാണ് " ഇടിയൻ ചന്തു " .
സമൂഹത്തിൽ ലഹരി മാഫിയായുടെ ഇടപെടലിനെക്കുറിച്ച് ചന്തു എന്ന കഥാപാത്രത്തിലുടെയാണ്സിനിമയുടെ പ്രമേയം പറയുന്നത് . വ്യത്യസ്തവും നർമ്മമുള്ളതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . കോതമംഗലത്തെ സ്കൂളിൻ്റെ കായിക പാരമ്പര്യത്തെ സിനിമയുടെ പ്രമേയത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നു.
വിഷ്ണു ഉണ്ണികൃഷ്ണനും , ചന്തു സലിം കുമാറും തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കി .ലാലു അലക്സ് വികാരിയായി പ്രേക്ഷകരുടെ മനസിൽ ഇടം നേടി. ഗോപികൃഷ്ണൻ്റെ അഭിനയം ശ്രദ്ധേയമാണ് . ഡൗൺ സിൻഡ്രോമുള്ള കഥാപാത്രമായി തന്നെയാണ് ഗോപി കൃഷ്ണൻ അഭിനയിച്ചിരിക്കുന്നത് . കരാട്ടെ സ്റ്റാറായി ജയശ്രീയും മികവുറ്റ അഭിനയം നടത്തി. മയക്ക് മരുന്ന് മാഫിയായെ സ്കൂളുകളിൽ എങ്ങനെ നേരിടണമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു .
No comments: