മാനസിക സങ്കീർണ്ണതകളിലേക്ക് ആഴ്ന്നിറങ്ങുന്ന " ലെവൽ ക്രോസ് " .
Director:
Arfaz Ayub.
Genre :
Action , Drama , Mystery , Thriller .
Platform :
Theatre .
Language :
Malayalam.
Time :
116 minutes .
Rating :
3.5 / 5 .
Saleem P. Chacko.
CpK DesK .
ആസിഫ് അലി , അമല പോൾ, ഷറഫുദ്ദീൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന " ലെവൽ ക്രോസ് " തിയേറ്ററുകളിൽ എത്തി. അർഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .
സൂപ്പർ ഹിറ്റ് ചിത്രം കൂമന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്. കാഴ്ചയിൽ വേറിട്ട് നിൽക്കുന്ന ഈ കഥാപാത്രം ഏറെ ശ്രദ്ധേയമാണ്. കാഴ്ചയിൽ മാത്രമല്ല മേക്കിങ്ങിലും ചിത്രം വേറിട്ട് നിൽക്കുന്നു. ആസിഫ് അലി , അമല പോൾ. ഷറഫുദ്ദൻ എന്നിവരുടെ മത്സരിച്ചുള്ള അഭിനയമാണ് പ്രേക്ഷകരെ ആകർഷിക്കുന്നത്. ടുണീഷ്യയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് അർഫാസ് അയൂബ്.ലെവൽ ക്രോസിന്‍റെ കഥയും തിരക്കഥയും അർഫാസിന്റേതാണ്. മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് മൂവിയായമോഹൻലാൽനായകനായെത്തുന്ന "റാം" ന്റെ നിർമ്മാതാവും അഭിഷേക്ഫിലിംസിന്റെ ഉടമയുമായ രമേഷ് പി. പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്.
സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രവുമാണിത്.
ആസിഫ്അലി,അമലപോൾ,ഷറഫുദ്ധീൻ കോമ്പിനേഷൻ ആദ്യമായി വരുന്ന ചിത്രം കൂടിയാണിത്. ലാൽ ജോസ് , ജോമോൻ , ഡയാന സുരേഷ് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു .
താരനിരയിൽ മാത്രമല്ല ടെക്നിക്കൽ ടീമിലും ഗംഭീരനിര തന്നെയുണ്ട്. വിശാൽ ചന്ദ്രശേഖറിന്റെസംഗീതത്തിന് വരികൾ എഴുതിയത് വിനായക് ശശികുമാർ. ഛായഗ്രഹണം അപ്പു പ്രഭാകർ. ജെല്ലിക്കെട്ട് ചുരുളി, നൻപകൽ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയുംഎഡിറ്റർ,സംഭാഷണം ആദം അയൂബ്ബ്. സൗണ്ട് ഡിസൈനർ ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം ലിന്റ്റ ജീത്തു. മേക്കപ്പ് റോണക്സ് സേവ്യർ. പ്രൊഡക്ഷൻ ഡിസൈനർ പ്രേം നവാസ്. പി.ആർ.ഒ : മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റ് അണിയറ ശിൽപ്പികൾ .
ലെവൽ ക്രോസ്സിൽ രഘു സി. ( ആസിഫ് അലി ) ഗേറ്റ് കീപ്പറായി ജോലി ചെയ്യുന്നു .ഗോമതി ഏക്സ്പ്രസ്സിൽ നിന്ന് ശിഖ ( അമല പോൾ ) വീഴുമ്പോൾ അവൻ്റെ ഏകാന്തമായ ജീവിതത്തിലേക്ക് അവൾ കടന്ന് വരുന്നു.ഈ രണ്ട് വ്യക്തികളും തുടർന്ന് ഉള്ള ബന്ധമാണ് സിനിമയുടെ പ്രമേയം. വ്യക്തികൾ അവരുടെ ജീവിതത്തിൽ അക്ഷരീയവും , രൂപകവുമായ ലെവൽ ക്രോസിൽ കണ്ടുമുട്ടുന്ന സർറിയൽ സ്പേസിലുള്ള മനശാസ്ത്ര നാടകമാണ് ഈ സിനിമ . എല്ലാ പ്രേക്ഷകരെയും ആകർഷിക്കുന്ന സിനിമയല്ല ഇത്. ഇതിലെ കലാപരമായ സമീപനം എടുത്ത് പറയേണ്ടതാണ് .
No comments: