മോഹൻലാൽ - ഫാസിൽ ടീമിൻ്റെ " മണിച്ചിത്രത്താഴ് " 4K atmosൽ ആഗസ്റ്റ് 17 ന് റിലീസ് ചെയ്യും .



മോഹൻലാൽ - ഫാസിൽ ടീമിൻ്റെ " മണിച്ചിത്രത്താഴ് " 4K atmosൽ ആഗസ്റ്റ് 17 ന് റിലീസ് ചെയ്യും .


മധു മുട്ടം ഏഴുതി വൻവിജയം നേടിയ ഇതിഹാസ മന:ശാസ്ത്ര ഹൊറർ ചിത്രമാണ് " മണിച്ചിത്രത്താഴ് " .


മോഹൻലാൽ ( ഡോ സണ്ണി ) , സുരേഷ് ഗോപി ( നകുലൻ ) , ശോഭന ( ഡബിൾ റോൾ : ഗംഗ നകുലൻ , നാഗവല്ലി ) , പരേതനായ നെടുമുടി വേണു ( തമ്പി ) , വിനയപ്രസാദ് ( ശ്രീദേവി ) , ശ്രീധർ ( മഹാദേവൻ ) , രുദ്ര ( അല്ലി ) , സുധീഷ്  ( ചന്ദു ), പരേതനായ ഇന്നസെൻ്റ് ( ഉണ്ണിത്താൻ) , പരേതയായ കെ. പി. ഏ.സി ലളിത ( ഭാസുര ) , പരേതനായ തിലകൻ ( പുല്ലാട്ട് പറമ്പിൽ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ) , പരേതനായ കുതിരവട്ടം പപ്പു ( കാട്ടു പറമ്പൻ ) , കെ.ബി ഗണേഷ് കുമാർ ( ദാസപ്പൻക്കുട്ടി ) , വൈജയന്തി ( ജയശ്രീ ) , കുട്ട്യേടത്തി വിലാസിനി ( തമ്പിയുടെ ഭാര്യ ) എന്നിവരാണ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് .


പത്തൊൻപതാം നൂറ്റാണ്ടിൽ മദ്ധ്യതിരുവിതാംകൂരിലെ ചിന്നാർ കുടുംബത്തിൽപ്പെട്ട ഹരിപ്പാട് - മുട്ടത്ത് സ്ഥിതി ചെയ്യുന്ന ആലുംമുട്ടിൽ മേടയിൽ ഈഴവ തറവാട്ടിൽ നടന്ന സംഭവമാണ് ഈ സിനിമയുടെ പ്രചോദനം .


വേണു, ആനന്ദക്കുട്ടൻ , സണ്ണി ജോസഫ് എന്നിവർ ഛായാഗ്രഹണവും , ടി.ആർ ശേഖർ എഡിറ്റിംഗും , എം .ജി രാധാകൃഷ്ണൻ സംഗീതവും, ജോൺസൺ പാശ്ചത്തല സംഗീതവും നിർവ്വഹിക്കുന്നു. സിബി മലയിൽ , പ്രിയദർശൻ , സിദ്ദിഖ് - ലാൽ എന്നിവർ രണ്ടാം യൂണിറ്റ് ഡയറ്കടറൻമാരായി പ്രവർത്തിച്ചു. 


സ്വർഗ്ഗചിത്ര ഫിലിംസിൻ്റെ ബാനറിൽ അപ്പച്ചനാണ് ഈ ചിത്രം നിർമ്മിച്ചത് . 1993 ഡിസംബർഇരുപത്തിയഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത് . ഗംഗ / നാഗവല്ലി എന്നി കഥാപാത്രങ്ങളെ അവതരിപ്പിച്ച ശോഭനയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു . കേരളത്തിലെ വിവിധ തിയേറ്ററുകളിൽ 300ൽ പരം ദിവസം ചിത്രം പ്രദർശിപ്പിച്ചു . നാല് ഭാഷകളിലേക്ക് തമിഴ് ( ചന്ദ്രമുഖി ) , കന്നട ( ആപ്തമിത്ര) , ബംഗാളി ( രാജ്മോൽ) , ഹിന്ദി ( ഭൂൽ ഭൂലയ്യ ) ചിത്രം റിമേക്ക് ചെയ്തു . E4 എൻ്റെർടെയ്ൻമെൻ്റാണ് കേരളത്തിലെ തിയേറ്ററുകളിൽ " മണിച്ചിത്രത്താഴ് " വിതരണം ചെയ്യുന്നത് .



സലിം പി. ചാക്കോ .

No comments:

Powered by Blogger.