RDXനു ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സും പെപ്പെയും; ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം നാളെ. നിർമ്മാണം : സോഫിയ പോൾ.




RDXനു ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സും പെപ്പെയും; ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം നാളെ. നിർമ്മാണം : സോഫിയ പോൾ.


ആര്‍ഡിഎക്‌സ് എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ആന്‌റണി വര്‍ഗീസിനെ നായകനാക്കി വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ നാളെ പ്രഖ്യാപിക്കും. കടല്‍ പശ്ചാത്തലമായൊരുങ്ങുന്ന ചിത്രം നവാഗതനായ അജിത്ത് മാമ്പിള്ളിയാണ് സംവിധാനം ചെയ്യുന്നത്. 


വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ഏഴാമത് ചിത്രമാണിത്. ഷബീര്‍ കല്ലറയ്ക്കല്‍, രാജ് ബി ഷെട്ടി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നുണ്ട്. പെപ്പെയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന സോളോ ചിത്രം കൂടിയാണിത്. ചിത്രം ഓണം റിലീസായി തിയറ്ററുകളില്‍ എത്തും.

No comments:

Powered by Blogger.