" KALKI 2898 A.D " ബുക്കിംഗ് തുടങ്ങി. പ്രഭാസ് , അമിതാബ് ബച്ചൻ , കമൽ ഹാസൻ , ദീപിക പദുക്കോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാഗ് അശ്വിൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന " കൽക്കി 2898 എ.ഡി. " ജൂൺ 27ന് തിയേറ്ററുകളിൽ എത്തും .



പ്രഭാസ് , അമിതാബ് ബച്ചൻ , കമൽ ഹാസൻ , ദീപിക പദുക്കോൺ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നാഗ് അശ്വിൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന " കൽക്കി 2898 എ.ഡി. " ജൂൺ 27ന് തിയേറ്ററുകളിൽ എത്തും .



എ.ഡി 2898ൽ കാശി എന്ന മരുഭൂമി നഗരം ഇപ്പോൾ നിലനിൽക്കുന്ന ഒരേയൊരു നഗരമാണ്. അത് " സമുച്ചയം " എന്നറിയപ്പെടുന്ന നഗരത്തിന് മുകളിൽ തലകീഴായി നിൽക്കുന്ന ഒരു വിപരീത - പിരമിഡൽ മെഗാസ്ട്രക്ചറിൽനിന്ന്ദേവരാജാവായ സുപ്രീം യാസ്കിൻ്റെ നേതൃത്വത്തിൽ ഒരു ഏകാധിപത്യ വരേണ്യവർഗം ഭരിക്കുന്നു. പരാതന ഇന്ത്യൻ ഹൈന്ദവ പുരാണങ്ങളുടെയുംഒരുഡിസ്റ്റോപ്പിയൻ സമൂഹത്തിൻ്റെയും പശ്ചാത്തലത്തിൽ ഈ കഥ ബിസി 3102 കലിയുഗത്തിൻ്റെ ആരംഭം , എഡി 2898 വരെയുള്ള മഹാഭാരതത്തിൻ്റെസംഭവങ്ങൾമുതൽ സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന യാത്രയെവിവരിക്കുന്നു.ഹിന്ദുദേവനായ വിഷ്ണുവിൻ്റെയും പത്താമത്തെയും അവസാനത്തെയും അവതാരമായ കൽക്കിയുടെ ആഗമനത്തെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ പ്രമേയം .


ദിഷ പടാനി , രാജേന്ദ്രപ്രസാദ് , ശോഭന , ശാശ്വത ചാറ്റർജി , ബ്രഹ്മാനന്ദം , പശുപതി , അന്ന ബെൻ , മാളവിക നായർ , കീർത്തി സുരേഷ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


കഥ അശ്വിനും ,തിരക്കഥ അശ്വിനും , സംഭാഷണം സായ് മാധവ് ബുറ അശ്വിൻ എന്നിവരും , ജോർഡ്ജെ സ്റ്റോജിൽകോവിച്ച് ഛായാഗ്രഹണവും , കോത്തഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗും , സന്തോഷ് നാരായണൻ സംഗീതവും നിർവ്വഹിക്കുന്നു. 600 കോടി രൂപ മുതൽ മുടക്കിൽ വൈജയന്തി മൂവിസിൻ്റെ ബാനറിൽ അശ്വനി ദത്ത് ഈ ചിത്രം നിർമ്മിക്കുന്നു. 181 ന് മിനിറ്റാണ് സിനിമയുടെ ദൈർഘ്യം . വെഫയറർ മൂവിസാണ് കേരളത്തിലെ തിയേറ്ററുകളിൽ ഈ ചിത്രം എത്തിക്കുന്നത്. കേരള പി.ആർ.ഓ : ശബരി 


സലിം പി. ചാക്കോ.

No comments:

Powered by Blogger.