മേജര്‍ രവി,ശരത്കുമാർ ചിത്രം "ഓപ്പറേഷന്‍ റാഹത് " ടൈറ്റിൽ പോസ്റ്റർ റിലീസ് പുറത്തിറങ്ങി.


 


മേജര്‍ രവി,ശരത്കുമാർ ചിത്രം "ഓപ്പറേഷന്‍ റാഹത് " ടൈറ്റിൽ പോസ്റ്റർ റിലീസ് പുറത്തിറങ്ങി.


പ്രശസ്ത സംവിധായകൻ മേജര്‍ രവി ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം ഒരുക്കുന്ന "ഓപ്പറേഷന്‍ റാഹത് "എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.


പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ശരത് കുമാർ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ അര്‍ജുന്‍ രവി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആഷ്ലിന്‍ മേരി ജോയ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കഥയും തിരക്കഥയും കൃഷ്ണകുമാര്‍ കെ എഴുതുന്നു.


2015-ൽ സൗദി അറേബ്യയും സഖ്യകക്ഷികളും നടത്തിയ സൈനിക ഇടപെടലിനെത്തുടർന്ന് യെമനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെയും വിദേശികളെയും ഒഴിപ്പിക്കാനുള്ള ഇന്ത്യൻ സായുധ സേനയുടെ പ്രവർത്തനമായിരുന്നു ഓപ്പറേഷൻ റാഹത്. ഈ ഓപ്പറേഷനെ അടിസ്ഥാനമാക്കിയാണ് മേജർ രവി ഈ ചിത്രം ഒരുക്കുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.. എഡിറ്റർ-ഡോണ്‍ മാക്സ്, സംഗീതം-രഞ്ജിന്‍ രാജ്, ചീഫ് എക്സിക്യൂട്ടീവ്- ബെന്നി തോമസ്‌, വസ്ത്രാലങ്കാരം-വി സായ് ബാബു, കലാസംവിധാനം- ഗോകുല്‍ ദാസ്‌, മേക്കപ്പ്-റോണക്സ്‌ സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-പ്രവീണ്‍ ബി മേനോന്‍, ഫിനാന്‍സ് കണ്‍ട്രോളർ-അഗ്രാഹ് പി, കാസ്റ്റിംഗ് ഡയറക്ടർ- രതീഷ്‌ കടകം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- അനൂപ്‌ സുന്ദരന്‍, പബ്ലിസിറ്റി ഡിസൈൻ- സുഭാഷ് മൂണ്‍മാമ,പി ആർ ഒ- എ എസ് ദിനേശ്.

No comments:

Powered by Blogger.