" കനകരാജ്യം" ഒഫീഷ്യൽ ട്രയിലർ പ്രകാശനം ചെയ്തു.
" കനകരാജ്യം" ഒഫീഷ്യൽ ട്രയിലർ പ്രകാശനം ചെയ്തു. ജൂലൈ 5 ന് ചിത്രം തിയേറ്ററുകളിലേക്ക് .
https://youtu.be/hSOLG5iOJts
മലയാള സിനിമയിൽ ഒരു പിടി മികച്ച ചിത്രങ്ങളുമായി കടന്നു വരുന്ന നിർമ്മാണ സ്ഥാപനമായഅജിത് വിനായകഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച് സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കനകരാജ്യം എന്ന ചിത്രത്തിൻ്റെ റിലീസ്സിനു മുന്നോടിയായുള്ള ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നു.
പുതിയ കഥ വല്ലതുമുണ്ടോ സാറിന്പറയാൻ. ഞാനാ തൊണ്ണൂറ്റിയഞ്ച് തൊണ്ണൂറ്റിയാറിലെ കഥയൊക്കെ പറയാമെന്നു വിചാരിച്ചാ.''പറ്റിയാസിനിമ യാക്കണം സാർ ...നാട്ടുകാരൊക്കെ ഒന്ന്അറിയട്ടെ.....ഒരു കാറ്റടിച്ചാൽ പറന്നുപോകുന്ന എനിക്ക് പട്ടാളക്കാരനാകണമെന്ന മോഹം പുറത്തു പറയാൻ പേടിയായിരുന്നു.
ഈ മൂന്നാലു ഷട്ട റൊക്കെയുള്ള ജ്വല്ലറിക്ക് കാവൽ നിൽക്കുമ്പോൾ രാജ്യത്തിൻ്റെ അതിർത്തി കാക്കുന്ന ജവാൻ്റെ അഭിമാനമായിരുന്നു.ഒരു സെക്യുരിറ്റി ജീവനക്കാരൻ്റെ ഈ വാക്കുകളിൽക്കൂടി യാണ് ഈ ചിത്രത്തിൻ്റെ ട്രയിലർ കടന്നു പോകുന്നത്.
ഒരു സാധാരണക്കാരനായ സെക്യുരിറ്റിക്കാരൻ്റെ ജീവിതത്തിലെ അപ്രതീക്ഷിതമായ സംഭവങ്ങളാണ് കഥാഗതിയെ നിർണ്ണായകമായ വഴിത്തിരിവുകളിലേക്കു തിരിച്ചു വിടുന്നതെന്ന് ട്രയിലർ സൂചന നൽകുന്നു.ചില ദുരൂഹതകൾ ഈ ചിത്രത്തിൻ്റെ അടിത്തട്ടിൽ ചികയുമ്പോൾ പ്രകടമാകുന്നുണ്ട്. ഇന്ദ്രൻ സാണ് സെക്യുരിറ്റി ജീവനക്കാരനായി എത്തുന്നത്.
മുരളിഗോപിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് ആലപ്പുഴയിൽ നടന്ന രണ്ടു യഥാർത്ഥ സംഭവങ്ങളെ ഏകോപിപ്പിച്ച് തികച്ചും റിയലിസ്റ്റി ക്കായിട്ടാണ് കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.നമ്മുടെ സമൂഹത്തിൽ അധികമാരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില യാഥാർത്ഥ്യങ്ങളിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത്.ശ്രീജിത് രവി, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ ലിയോണാ ലിഷോയ് ആതിരാപട്ടേൽ ഉണ്ണിരാജ, ജയിംസ് എല്യാ ഹരീഷ് പെങ്ങൻ. അച്ചു താനരുൻ, രാജേഷ് ശർമ്മ,രമ്യാ സുരേഷ്, ജോർഡി പൂഞ്ഞാർ ശരി വിദ്യാമുല്ലശ്ശേരി, ജോളി ചിറയത്ത്, സൈനാ കൃഷ്ണ എന്നിവരുംപ്രധാനവേഷങ്ങളിലെത്തുന്നു.
ഹരിതാരായ ഞാൻ മനുമഞ്ജിത്ത്. ധന്യാ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് അരുൺ മുരളിധരൻ ഈണം പകർത്തിരിക്കുന്നു.അഭിലാഷ് ആനന്ദ് ഛായാഗ്രഹണവും അജീഷ് ആനന്ദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം. പ്രദീപ്കോസ്റ്റ്യൂം ഡിസൈൻ-സുജിത് മട്ടന്നൂർ. മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണൻ .ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സനു സജീവ്.പ്രൊഡക്ഷൻ മാനേജർ -കല്ലാർ അനിൽ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ശ്രീജേഷ്ചിറ്റാഴ,പ്രൊഡക്ഷൻ കൺട്രോളർ - ജിത്ത് പിരപ്പൻകോട്.
വാഴൂർ ജോസ്.
( പി.ആർ.ഓ )
No comments: