സിനിമ സംവിധായകൻ വേണുഗോപൻ അന്തരിച്ചു.
കുസൃതിക്കുറുപ്പ്, ഷാർജ ടു ഷാർജ, സ്വർണ്ണം, ചൂണ്ട, ദി റിപ്പോർട്ടർ, സർവ്വോപരി പാലാക്കാരൻ തുടങ്ങിയ സിനിമകളുടെ സംവിധായകൻ വേണു ഗോപൻ (67 ) അന്തരിച്ചു.
2001ല്‍ പ്രദര്‍ശനത്തിനെത്തിയ ഷാര്‍ജ ടു ഷാര്‍ജ എന്ന ചിത്രത്തില്‍ ജയറാം, ഐശ്വര്യ, എം എന്‍ നമ്പ്യാര്‍ എന്നിവരാണ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചത്.
2015ല്‍ പ്രദര്‍ശനത്തിനെത്തിയ ദി റിപ്പോര്‍ട്ടര്‍ എന്ന ചിത്രത്തില്‍ അനന്യ, കൈലാഷ്, മധുപാല്‍, അഭിനയ, സമുദ്രക്കനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്‍വെസ്റ്റിഗോഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രം ഒരു പെണ്‍കുട്ടിയുടെ കൊലപാതകത്തെ ചുറ്റിപറ്റിയുള്ള അന്വേഷണമാണ് അവതരിപ്പിച്ചത്.
2017ല്‍ പ്രദര്‍ശനത്തിനെത്തിയ സര്‍വോപരി പാലാക്കാരനില്‍ അനുപ് മേനോന്‍, അപര്‍ണ ബാലമുരളി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ചുംബന സമരത്തിന്റെ പശ്ചാത്തലത്തിലുള്ള ആക്ഷേപഹാസ്യമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് പി എസ് സുരേഷ് ബാബു ആണ്.
ഭാര്യ: ലത വേണു. മക്കൾ: ലക്ഷ്മി (NISH, തിരുവനന്തപുരം), വിഷ്ണു ഗോപൻ (എഞ്ചിനീയർ FISCHER). മരുമകൻ: രവീഷ്. സംസ്കാരം ഇന്ന് രാത്രി 8.30ന് വീട്ടുവളപ്പിൽ.
No comments: