"ഗുമസ്തൻ" ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.




"ഗുമസ്തൻ" ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. 


മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രം "ഗുമസ്തൻ" ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടത്.


ചിത്രത്തിലെപ്രധാനതാരങ്ങളെയെല്ലാം അവരുടെ കഥാപാത്രകാഴ്ചയോടുകൂടി തന്നെ ഉൾപ്പെടുത്തിയാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്.നവാഗതനായ റിയാസ് ഇസ്മത് തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ ആൻഡ്രൂസ് പള്ളിപ്പാടൻ എന്ന ഗുമസ്തനെ അവതരിപ്പിക്കുന്നത് ജെയ്സ് ജോസാണ്. അഭിനയരംഗത്ത് സജീവമായ ജയ്സിന്‍റെ ശക്തമായ കഥാപാത്രങ്ങളിൽ ഒന്നു കൂടിയാണിത്. ബിബിൻ ജോർജ്,ദിലീഷ് പോത്തൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. പുതുമുഖം നീമ മാത്യുവാണ് നായിക. വർഷങ്ങളോളംനിയമഞ്ജരോടൊപ്പം പ്രവർത്തിച്ച ഒരു ഗുമസ്തന്റെ കൗശലവും കുതന്ത്രങ്ങളും പ്രമാദമായ ഒരു കേസിനെ നിർണായകമായ വഴിത്തിരിവുകളിലേക്ക്നയിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. A brutal criminal beyond the law എന്ന ടാഗ് ലൈനോട് ആണ് ചിത്രം എത്തുന്നത്.


ഷാജു ശ്രീധർ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, അലക്സാണ്ടർ പ്രശാന്ത്, ആനന്ദ് റോഷൻ, ഐ എം വിജയൻ, കൈലാഷ്, മക്ബുൽ സൽമാൻ, ജോയ് ജോൺ ആന്റണി, ഫൈസൽ മുഹമ്മദ്‌, സുന്ദര പാന്ധ്യൻ, സ്മിനു സിജോ,ബിന്ദു സഞ്ജീവ്, ഡ്രാക്കുള സുധീർ, സുധീഷ് തിരുവമ്പാടി, സ്റ്റീഫൻ മാത്യു, ലുലു ഷെഹീൻ, അലക്സ് കുര്യൻ, രജീഷ് കെ സൂര്യ, രാജേഷ് മേനോൻ, മച്ചാൻ സലിം, തോമസുകുട്ടി, വിജി മാത്യു, ഷാൻ റാവുത്തർ, ഡോണാൾഡ് ജോയ്, ജീമോൻ ജോർജ്, പ്രണവ്, മഞ്ജു ഷെറിൻ,ജിൻസി ചിന്നപ്പൻ എൽദോ രാജു, അനീറ്റ ജോഷി,നന്ദു പൊതുവാൾ,ടൈറ്റസ് ജോൺ തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. 


സ്റ്റീഫൻ ദേവസി സംഗീത സംവിധാനം നിർവഹിക്കുന്ന ഈ സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയത് ബിനോയ്‌ എസ് പ്രസാദ്. പ്രശസ്ത ക്യാമറമാൻ എസ് കുമാറിന്റെ മകൻ, കുഞ്ഞുണ്ണി എസ് കുമാർ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ഈ സിനിമയുടെ എഡിറ്റിംഗ് അയൂബ് ഖാൻ, അസോസിയേറ്റ് ഡയറക്ടർ അമൽദേവ് കെ ആർ, പ്രൊജക്റ്റ്‌ ഡിസൈനർ നിബിൻ നവാസ്, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ. പി ആർ ഓ മഞ്ജു ഗോപിനാഥ്.പോസ്റ്റർ ഡിസൈൻ പ്രഭാഗർ.ടൈറ്റിൽ ഡിസൈൻ, ഇമാജിനറിട്രീ സ്റ്റുഡിയോ.ട്രൈലർ ലിന്റോ കുര്യൻ ഏറ്റുമാനൂർ. 


പാലക്കാട്‌,വടക്കാഞ്ചേരിഎന്നിവടങ്ങളിലായി മൂന്ന് ഷെഡ്യൂളുകളായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഉടൻ റിലീസിനെത്തും.

No comments:

Powered by Blogger.