''ഒരു അന്വേഷണത്തിന്റെ തുടക്കം'' ഇതൊരു യാത്രയാണ്... ഒരന്വേഷണത്തിന്റ യാത്ര..


 

''ഒരു അന്വേഷണത്തിന്റെ തുടക്കം'' ഇതൊരു യാത്രയാണ്... ഒരന്വേഷണ ത്തിന്റ യാത്ര..





ഈ യാത്രയിൽ എന്നോടൊപ്പം സഞ്ചരിച്ച ഒരുപാട് നല്ല സൗഹൃദങ്ങൾ,സാങ്കേതിക വിദഗ്ധർ,നടീ നടന്മാർ എല്ലാവരേയും ഹൃദയത്തോട് ഞാൻ ചേർത്ത് പിടിക്കുന്നു..


ഈ സിനിമ സംഭവിക്കാൻ കാരണം,ചിത്രത്തിന്റ്റെ നിർമ്മാതാവ്ശ്രീ കെ വി അബ്ദുൾ നാസർ സാറാണ്.ബെൻസി പ്രൊഡക്ഷൻസിന്ററെ ബാനറിലാണ് ഒരു അന്വേഷണത്തിന്റെ തുടക്കം അണിഞ്ഞൊരുങ്ങുന്നത്...


ചെറുതും വലുതുമായ വേഷങ്ങളിൾ ഏകദേശം 64 താരങ്ങൾ ഈ ചിത്രത്തിൽ അണിനിരന്നു...ഞാൻ ചെയ്ത ഏറ്റവും വലിയ സിനിമ...എനിക്ക് ഒരുസംവിധായകനെന്ന നിലയിലും,നടനെന്ന നിലയിലും,തിരകഥാകൃത്ത് എന്ന നിലയിലും ഏറെ പ്രതീക്ഷയുളള സിനിമ....


ഒരുപാട് വൈതരിണികൾക്കിടയിലും പ്രതിസന്ധികൾക്കിടയിലും എന്റെ കൂടെ നിന്ന നിർമ്മാതവിനോടും ,കലാകാരന്മാരോടും,സുമനസ്സുകളോടും ഹൃദയം നിറഞ്ഞ 

സ്നേഹവും നന്ദിയും രേഖപ്പെടുത്തട്ടെ...


എന്ററെ പിതാവിൻ്റെ ഡയറിയുടെ പുസ്തക രചനയിൽ,

മറ്റൊരു കേസിനെപറ്റി ഡയറിയിൽ കുറിച്ചിട്ട അദ്ദേഹത്തിന്റെ അനുമാനങ്ങളിൽ നിന്നും ഞാൻ വികസിപ്പിച്ച കഥയാണ് '

'ഒരു അന്വേഷണത്തിന്റെ തുടക്കം''


തിരക്കഥാ രചനയിൽ എനിക്ക് വേണ്ട നിർദേശങ്ങൾ നൽകിയ മുൻ ഡി. ജി. പി ശ്രീ ലോകനാഥ് ബെഹ്റേയും,ക്രൈം ബ്രാഞ്ച് SP ശ്രി ഏ. ഷാനവാസ് സാറിനേയും

നന്ദിയോടെ സ്മരിക്കുന്നു ...


ഇന്ന് ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന നമ്മുടെ സിനിമയുടെ ചിത്രീകരണം

ദുബായിൽ പൂർത്തീകരിച്ചു .

കോട്ടയം,വാഗമൺ,കുട്ടിക്കാനം,പഞ്ചാബ്,ദുബായ് എന്നിവിടങ്ങളിലായി ഏകദേശം 52 ദിവസങ്ങൾ കൊണ്ടാണ് ഈ സിനിമ ചിത്രീകരിച്ചത്...


ഒരുപാട് അനുഭവങ്ങളും,തിരിച്ചറിവുകളും എനിക്ക് സമ്മാനിച്ച അമ്പത്തിരണ്ട് ദിനരാത്രങ്ങൾ....


ഈ സിനിമയിൽ സഹകരിച്ച എല്ലാ കലാകാരന്മാരേയും ഞാൻ സ്നേഹിക്കുകയും,ബഹുമാനിക്കുകയും ചെയ്യുന്നതോടൊപ്പം,എന്റെ കൂടെ നിന്ന DOP വിവേക് മേനോൻ,കണ്ട്രോളർ ബിനു മുരളി,ആർട്ട് ഡയറക്ടർ ഗിരീഷ് മേനോൻ,അസ്സോസിയേറ്റ് കൃഷ്ണകുമാർ ,രമേശ് അമാനത്തുൾപ്പടെയുളള എന്റെ സംവിധാന സഹായികൾ,കോസ്റ്റ്യൂമർ ഇർഷാദ്,മേക്കപ് ആർട്ടിസ്റ്റ്,ബെൻസി പ്രൊഡക്ഷൻസിൻ്റെ  റിനി അനിൽകുമാർ,റാഷിദ്.. ഇവരോടെല്ലാം ഹൃദയത്തിന്റെ സ്നേഹാഭിവാദ്യങ്ങൾ നേരട്ടെ...


''ഒരു അന്വേഷണത്തിന്റെ തുടക്കം''എന്ന ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ വരും ദിനങ്ങളിൽ.....


എം.എ. നിഷാദ് .

( സംവിധായകൻ )


#oatmovie #benzyproductions #shinetomchacko #sshivada #durgakrishna #swasikavj #ManjuPillai #anumol #Mukesh #ashokan #SudheerKaramana #KottayamNazeer #kailash #prashanthalexander #shahinsidhique

No comments:

Powered by Blogger.