വിജയ് യുടെ 50-ാം ജന്മവാർഷികത്തിൽ ആശംസകളുമായി " The Goat " ടീം .



വിജയ് യുടെ 50-ാം ജന്മവാർഷികത്തിൽ ആശംസകളുമായി  " The Greatest of All Time "  ടീം .




https://youtu.be/nJDclWEjGPA?si=sUNxDk9ZTY-6DKOC



എ.ജി.എസ് എൻ്റെർടെയ്ൻമെൻ്റിൻ്റെ ബാനറിൽ വിജയ് യെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രമാണ് " The Greatest of All Time " .വിജയ് നായകനാകുന്ന 68 -മത്തെ ചിത്രമാണിത് . 


വിജയ് ഇരട്ട വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ പ്രശാന്ത് , പ്രഭുദേവ , അജ്മൽ അമീർ , മീനാക്ഷി ചൗധരി , മോഹൻ , ജയറാം , സ്നേഹ, ലൈല , വൈഭവ് , പ്രേംജി അമരൻ , യുഗേന്ദ്രൻ, പാർവതി നായർ , വിടിവി ഗണേഷ് , യോഗി ബാബു , അരവിന്ദ് ആകാശ് , അജയ് രാജ് , ഞ്ചാവ് കറുപ്പ് , അന്തരിച്ച നടൻ വിജയകാന്തും ,വൈ.ജി മഹേന്ദ്രനും അഭിനയിക്കുന്നു. 


യുവൻ ശങ്കർ രാജ സംഗീതവും , സിദ്ധാർത്ഥ് സുനി ഛായാഗ്രഹണവും , വെങ്കട്ട് രാജൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. വെങ്കട്ട് പ്രഭു , വിജി കെ. ചന്ദ്രു , എഴില രസ് ഗുണശേഖരൻ എന്നിവർ സംഭാഷണവും ഒരുക്കുന്നു .


ചെന്നൈ , തായ്ലാൻഡ് , ഹൈദരാബദ് ,ശ്രീലങ്ക , പോണ്ടിച്ചേരി , തിരുവനന്തപുരം , റഷ്യ , യു.എസ്.എ എന്നിവടങ്ങളിൽ ചിത്രീകരിച്ച ഈ ചിത്രം സെപ്റ്റംബർ അഞ്ചിന് തിയേറ്ററുകളിൽ എത്തും . കൽപ്പത്തി എസ്. ആഘോരം കൽപ്പാത്തി എസ് .ഗണേഷ്, കൽപ്പാത്തി എസ് സുരേഷ് എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .


സലിം പി.ചാക്കോ

No comments:

Powered by Blogger.