" മത്ത് " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .



" മത്ത് " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .


ടിനി ടോം, സന്തോഷ് കീഴാറ്റൂർ, ഐഷ് വിക, ഹരിഗോവിന്ദ് സഞ്ജയ്,ബാബു അന്നൂർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " മത്ത് "എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രശസ്ത താരങ്ങളായ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ റിലീസ് ചെയ്തു.


കണ്ണൂർ സിനിമ ഫാക്ടറിയുടെ ബാനറിൽ  കെ പി അബ്ദുൾ ജലീൽ നിർമിക്കുന്ന ഈ ചിത്രത്തിൽ അശ്വിൻ,ഫൈസൽ, സൽമാൻ,യാര,ജെസ്ലിൻ,തൻവി,അപർണ്ണ,ജീവ,അർച്ചന തുടങ്ങിയവരും അഭിനയിക്കുന്നു.സിബി ജോസഫ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.


അജി മുത്തത്തി,ഷംന ചക്കാലക്കൽ എന്നിവരുടെ വരികൾക്ക് സക്കറിയ ബക്കളം,റൈഷ് മർലിൻ എന്നിവർ സംഗീതം പകരുന്നു.എഡിറ്റർ-മെന്റോസ് ആന്റെണി,പ്രൊഡക്ഷൻ കൺട്രോളർ-ദിലീപ് ചാമക്കാല, പ്രൊജക്ട്  ഡിസൈനർ-അജി മുത്തത്തി, പ്രൊഡക്ഷൻ കോ ഓഡിനേറ്റർ-പ്രശോഭ് പയ്യന്നൂർ,കല-ത്യാഗു തവന്നൂർ, മേക്കപ്പ്-അർഷാദ് വർക്കല, വസ്ത്രാലങ്കാരം-കുക്കു ജീവൻ,സ്റ്റിൽസ്-ഇക്കുട്ട്സ് രഘു, പരസ്യക്കല-അതുൽ കോൽഡ്ബ്രിവു, ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനോജ് കുമാർ സി എസ്, അസോസിയേറ്റ് ഡയറക്ടർ-രതീഷ് കൃഷ്ണൻ, അസിസ്റ്റന്റ് ഡയറക്ടർ-രാഹുൽ, അജേഷ്,ഡിഐ-ലിജു പ്രഭാകർ,റീ റിക്കോർഡിംഗ്-മണികണ്ഠൻ അയ്യപ്പ,വിഎഫ്എകസ്-ബേബി തോമസ്, ആക്ഷൻ-അഷറഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ-രാജേഷ്, സൗണ്ട് മിക്സിംഗ്-ഗണേഷ് മാരാർ,ഫിനാൻസ് കൺട്രോളർ-ശ്രീജിത്ത് പൊങ്ങാടൻ,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.