എല്ലാവരും അടിച്ച് കേറി വാ
എല്ലാവരും അടിച്ച് കേറി വാ ,ഇപ്പൊ ഇതാണല്ലോ ട്രെൻഡ്.അതുകൊണ്ട് തന്നെ ട്രെൻഡിനൊപ്പം😍.
എൻ്റെ പേര് സനീഷ് ഉണ്ണികൃഷ്ണൻ.ഹാപ്പി ന്യൂയർ എന്ന സിനിമയുടെ സംവിധായകനാണ്.
ചിത്രത്തിൻ്റെ എഴുത്ത് സമയത്ത് തന്നെ പ്രാധാന കഥാപാത്രങ്ങളിൽ ഒരാളായ അക്ബറിൻ്റെ കഥാപാത്രം ആരെകൊണ്ട് ചെയ്യിക്കണം എന്നുള്ളത് വലിയൊരു ചോദ്യചിഹ്നം ആയിരുന്നെനിക്ക്.ആ സമയത്തായിരുന്നു റിയാസ് ഖാൻ സാർ ആ കഥാപാത്രം ചെയ്താൽ എങ്ങനെയുണ്ടാകും എന്ന ചിന്ത ഉണ്ടാവുന്നത് .
കരിയറിൽ കൂടുതലും പോലീസ് വേഷങ്ങളിലും ഗുണ്ടാ വേഷങ്ങളിലും തുടങ്ങി മാസ്സ് കഥാപാത്രങ്ങളിൽ മാത്രം കണ്ടിട്ടുള്ള സാറിനെ അക്ബർ ആയി present ചെയ്താൽ വ്യത്യസ്തമാകും എന്ന് തോന്നി. അതിനു വേണ്ടി ആദ്യമായി അദ്ദേഹത്തെ കോൾ ചെയ്തത് മുതൽ ഇന്ന് വരെ ഓരോ തവണ അദ്ദേഹത്തോട് സംസാരിക്കുമ്പോഴും വല്ലാത്തൊരു excitement ഞാൻ അദ്ദേഹത്തിൽ കണ്ടിട്ടുണ്ട്.ഒരു വ്യത്യസ്തമായ കഥാപാത്രം ചെയ്യുന്നതിൻ്റെ സന്തോഷം ആകാം അത്.
അദ്ദേഹത്തിൻ്റെ ചിത്രത്തിലെ ആദ്യ സീൻ ഷൂട്ട് ചെയ്തത് ഇന്നും എനിക്ക് നല്ല ഓർമ ഉണ്ട് .ഒരു ലോങ് സിംഗിൾ ഷോട്ട് സീൻ ആയിരുന്നത്.ആക്ഷൻ പറഞ്ഞു മോണിറ്ററിനു മുൻപിൽ ഇരുന്ന ഞാൻ അന്ന് അക്ഷരാർത്ഥത്തിൽ surprised ആയി പോയി.ഇതുവരെ കാണാത്ത ഒരു റിയാസ് ഖാൻ സാറിനെ ആദ്യമായി കണ്ടതിൽ ഉള്ള ത്രിൽ ആയിരുന്നു അത്.മധ്യവയസ്കൻ ആയ,എല്ലാവരോടും സ്നേഹം മാത്രം ഉള്ള ഒരു പാവം സെക്യൂരിറ്റിയായ അക്ബർ ആയി അദ്ദേഹം നിറഞ്ഞാടി.ആദ്യ ടേക്കിൽ തന്നെ ഞാൻ double ok.അത്രയും പെർഫെക്ഷനോടെയുള്ള പെർഫോർമൻസ് ആയിരുന്നത്.ഈ നടനിലെ ഇങ്ങനെ ഒരു വേർഷൻ എന്തുകൊണ്ട് മലയാളം സിനിമ അധികം ഉപയോഗിച്ചിട്ടില്ല എന്ന് ഞാൻ അതിനു ശേഷം ഒരുപാട് തവണ ആലോചിട്ടുണ്ട്. ചിലപ്പോൾ ഈ ട്രെൻഡും ഹാപ്പി ന്യൂയറും എല്ലാം പുതിയൊരു തുടക്കം ആയേക്കാം. I feels Riyaz Khan 2.0 is coming.അദ്ദേഹത്തിൻ്റെ തന്നെ ഭാഷയിൽ പറഞ്ഞാല് അടിച്ച് കയറി വരട്ടെ
N.b - ഈ സിനിമയിലെ റിലീസ് ആയ aanandhamegham എന്ന സോങ്ങിൽ ഞാൻ ഈ പറഞ്ഞ അക്ബറിൻ്റെ ഒരു glimpse കാണാനാകും
സനീഷ് ഉണ്ണികൃഷ്ണൻ
( സംവിധായകൻ )
No comments: