" ജമാലിന്റെ പുഞ്ചിരി "ട്രെയിലർ പുറത്തിറങ്ങി.



" ജമാലിന്റെ പുഞ്ചിരി "ട്രെയിലർ പുറത്തിറങ്ങി. 



ഇന്ദ്രൻസ്,മിഥുൻ രമേശ്,പ്രയാഗാ മാർട്ടിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിക്കി തമ്പി സംവിധാനം ചെയ്യുന്ന സോഷ്യൽ ക്രൈം ത്രില്ലർ "ജമാലിന്റെ പുഞ്ചിരി " എന്ന ചിത്രത്തിന്റെ തിയ്യേറ്ററിക്കൽ ട്രെയിലർ, പ്രശസ്ത താരങ്ങളായ മഞ്ജു വാര്യർ, ഇന്ദ്രൻസ് എന്നിവരുടെ സോഷ്യൽ പേജിലൂടെ റിലീസ് ചെയ്തു.


https://youtu.be/VHJhWrIS54s


കുടുംബ കോടതി,നാടോടി മന്നന്‍ എന്നി ഹിറ്റ് സിനിമകള്‍ക്കു ശേഷം ചിത്രം ക്രിയേഷന്‍സിന്റെ ബാനറില്‍ ചിത്രം സുരേഷ്,ശ്രീജ സുരേഷ് എന്നിവർ ചേർന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് " ജമാലിന്റെ പുഞ്ചിരി"  ജൂൺ ഏഴിന്പ്രദർശനത്തിനെത്തുന്നു. 


ഈചിത്രത്തിൽസിദ്ധിഖ്,അശോകൻ,ജോയ് മാത്യു,ശിവദാസന്‍ കണ്ണൂര്‍, ദിനേശ് പണിക്കര്‍,സോന നായർ, രേണുക,മല്ലിക സുകുമാരന്‍,സേതു ലക്ഷ്മി,ജസ്ന തുടങ്ങിയവരും അഭിനയിക്കുന്നു.ഒപ്പംപുതുമുഖങ്ങളായ സുനിൽ ഭാസ്കർ,യദു കൃഷ്ണൻ ,ഫർഹാൻ എന്നിവരും കഥാപാത്രങ്ങളാവുന്നു.


ഉദയന്‍ അമ്പാടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം വി എസ് സുഭാഷ് എഴുതുന്നു.അനില്‍കുമാര്‍ പാതിരിപ്പള്ളി,മധു ആര്‍ ഗോപന്‍ എന്നിവരുടെ വരികള്‍ക്ക് വര്‍ക്കി സംഗീതം പകരുന്നു.എഡിറ്റര്‍-വിപിൻ മണ്ണൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിക്രമൻ തൈക്കാട്, പ്രൊഡക്ഷൻ ഡിസൈനർ-ചന്ദ്രൻ പനങ്ങോട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷിബു പന്തലക്കോട്,കല-മഹേഷ് ശ്രീധര്‍, മേക്കപ്പ്-സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം-ഇന്ദ്രന്‍സ് ജയന്‍, സ്റ്റില്‍സ്സ്സലീഷ്പെരിങ്ങോട്ടുക്കര,ശ്രീനി മഞ്ചേരി,പരസ്യക്കല-ഡെക്കോർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സജി സുകുമാരന്‍,പ്രകാശ് ആർ നായർ, ക്രീയേറ്റീവ് ഹെഡ്-അനില്‍ പാതിരിപ്പള്ളി ,വി എസ് സുധീഷ് ചന്ദ്രൻ, പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.