" ഗു" മെയ് 17ന് തിയേറ്ററുകളിലേക്ക് .
" ഗു" മെയ് 17ന് തിയേറ്ററുകളിലേക്ക് .
മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിച്ച് മനു രാധാകൃഷ്ണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന "ഗു" എന്ന ചിത്രം ക്ലീൻ യു.എ.സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു.
ഹൊറർ പശ്ചാത്തലത്തിലൂടെ ഒരു സൂപ്പർ നാച്വറൽ ചിത്രമായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. പ്രധാനമായും കുട്ടികൾക്ക് ഏറെ പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മാളികപ്പുറത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ദേവനന്ദയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ പോന്ന ഒരു ക്ളീൻ എൻറർടൈന റായിരിക്കും ഈ ചിത്രം.
സൈജുക്കുറുപ്പാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിരഞ്ച് മണിയൻ പിള്ള രാജു, അശ്വതി മനോഹരൻ, മണിയൻ പിള്ള രാജു കുഞ്ചൻ, നന്ദിനിഗോപാലകൃഷ്ണൻ, ലയാ സിംസൺ, ദേവേന്ദ്രനാഥ് ശങ്കരനാരായണൻ, വിജയ് നെല്ലീസ്, ഗൗരി ഉണ്ണിമായാ, അനീന ആഞ്ചലാ, ഗോപികാ റാണി എന്നിവരും ബാലതാരങ്ങളായ ആൽവിൻ, മുകുന്ദ്, പ്രയാൻ പ്രജേഷ്, ആദ്യാഅമിത്, അഭിജിത് രഞ്ജിത്ത് പ്രധാന വേഷത്തിെൻ ഭിനയിക്കുന്നു.
ഗാനങ്ങൾ: ബിനോയ്കൃഷ്ണൻ. സംഗീതം. ജോനാഥൻ ബ്രൂസ്, ഛായാഗ്രഹണം - ചന്ദ്രകാന്ത് മാധവൻ. എഡിറ്റിംഗ് - വിനയൻ.മേക്കപ്പ് - പ്രദീപ് രംഗൻകോസ്റ്റ്യം -ഡിസൈൻ --ദിവ്യാ ജോബി ,കലാസംവിധാനം - ത്യാഗു . പ്രൊഡക്ഷൻ മാനേജർ - കുര്യൻ ജോസഫ് പ്രൊഡക്ഷൻഎക്സിക്കുട്ടിവ് -ഹരി കാട്ടാക്കട: പ്രൊഡക്ഷൻ കൺട്രോളർ- മുരുകൻ.എസ്.
മെയ് പതിനേഴിന് ഫിയോക് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
No comments: