നിഖിൽ സിദ്ധാർത്ഥ-ഭരത് കൃഷ്ണമാചാരി ചിത്രം 'സ്വയംഭൂ'വിന്റെ 12 ദിവസത്തെ ആക്ഷൻ ചിത്രീകരണത്തിന് 8 കോടി ബജറ്റ് !
നിഖിൽ സിദ്ധാർത്ഥ-ഭരത് കൃഷ്ണമാചാരി ചിത്രം 'സ്വയംഭൂ'വിന്റെ 12 ദിവസത്തെ ആക്ഷൻ ചിത്രീകരണത്തിന് 8 കോടി ബജറ്റ് !
നിഖിൽ സിദ്ധാർത്ഥയെ നായകനാക്കി ഭരത് കൃഷ്ണമാചാരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ ചിത്രം 'സ്വയംഭൂ'വിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. പ്രമുഖ അഭിനേതാക്കൾ അടങ്ങുന്ന ആക്ഷൻ സീക്വൻസാണ് ടീം ഇപ്പോൾ ചിത്രീകരിക്കുന്നത്. വിയറ്റ്നാമീസ് ഫൈറ്റേർസ് ഉൾപ്പെടെ 700 കലാകാരന്മാരെ ഉൾപ്പെടുത്തി, രണ്ട് വലിയ സെറ്റുകളിലായ് യുദ്ധ സീക്വൻസ് ചിത്രീകരിച്ചിരിക്കുന്ന 12 ദിവസത്തെ ചിത്രീകരണത്തിന് 8 കോടിയാണ് ബജറ്റ്. സിനിമയുടെ പ്രധാന ഹൈലൈറ്റുകളിലൊന്നാണിത്. പിക്സൽ സ്റ്റുഡിയോയുടെ ബാനറിൽ ഭുവനും ശ്രീകറും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ടാഗോർ മധുവാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. പോസ്റ്ററിൽ യുദ്ധക്കളത്തിലേക്ക് കടക്കുന്നതിന് മുൻപായ് ജനക്കൂട്ടത്തെ തുറിച്ച് നോക്കുന്ന നിഖിലിനെ ഗംഭീരമായ മേക്ക് ഓവറിന് വിധേയനായ ഇതിഹാസ യോദ്ധാവിനെപ്പോലെ കാണപ്പെടുന്നു. ആകസ്മികമായ വമ്പൻ ആക്ഷൻ രംഗങ്ങളാണ് നിഖിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
'കാർത്തികേയ 2'വിലൂടെ ജനപ്രീതി നേടിയ നിഖിൽ സിദ്ധാർത്ഥയുടെ ഇരുപതാമത്തെ ചിത്രമാണ് 'സ്വയംഭൂ'. ഒരു ഇതിഹാസ യോദ്ധാവായിട്ടാണ് നിഖിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഈ കഥാപാത്രത്തെ അഭിനയിക്കുന്നതിനായ് ആയുധങ്ങൾ, ആയോധന കലകൾ, കുതിരസവാരി എന്നിവയിൽ തീവ്രപരിശീലനം താരം നടത്തിയിരുന്നു. സംയുക്തയും നഭ നടേഷുമാണ് നായികർ. 'കെജിഎഫ്', 'സലാർ' ഫെയിം രവി ബസ്രൂർ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ എം പ്രഭാഹരനാണ്.
കോ-ഡയറക്ടർ: വിജയ് കാമിഷെട്ടി, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ, പിആർഒ: ശബരി.
No comments: