സാമൂഹിക ആക്ഷേപഹാസ്യവുമായി " പഞ്ചവൽസര പദ്ധതി " .



Director :

P.G Premlal.


Genre :

Comedy , Social Drama.


Platform :  

Theatre.


Language : 

Malayalam 


Time :

123 minutes 7 Seconds .


Rating : 

3.75  / 5 .


Saleem P. Chacko .

CpK DesK .



സാമൂഹിക ആക്ഷേപഹാസ്യത്തിലൂടെ കഥ പറയുന്ന " പഞ്ചവൽസര പദ്ധതി " സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ പി.ജി. പ്രേംലാൽ സംവിധാനം ചെയ്യുന്നു. 


സിജു വിൽസൻ നായകനായ ഈ ചിത്രത്തിൽ പിപി കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്, സുധീഷ് ,മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല , സിബി തോമസ്, ജിബിൻ ഗോപിനാഥ്, ആര്യ സലിം,  ജോളി ചിറയത്ത്, ലാലി. പി. എം തുടങ്ങിയവരാണ് പഞ്ചവത്സര പദ്ധതിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖംകൃഷ്ണേന്ദുഎ.മേനോനാണ് നായിക. അന്തരിച്ച ഹരീഷ് പൊങ്ങൻ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്.


തിരക്കഥ - സംഭാഷണം സജീവ് പാഴൂർ, ഛായാഗ്രഹണം ആൽബി, എഡിറ്റർ : കിരൺ ദാസ്, ലിറിക്‌സ് : റഫീഖ് അഹമ്മദ്,ഏങ്ങണ്ടിയൂർചന്ദ്രശേഖരൻ, ആർട്ട് : ത്യാഗു തവനൂർ, മേക്കപ്പ് : രഞ്ജിത്ത് മണലിപ്പറമ്പിൽ, സ്റ്റൻഡ്‌സ് : മാഫിയാ ശശി, വസ്ത്രാലങ്കാരം : വീണാ സ്യമന്തക്, പ്രൊഡക്ഷൻ കൺട്രോളർ :ജിനു.പി.കെ, സൗണ്ട് ഡിസൈൻ : ജിതിൻ ജോസഫ്, സൗണ്ട് മിക്സ് : സിനോയ് ജോസഫ്, വി എഫ് എക്സ്:അമൽ,ഷിമോൻ.എൻ.എക്സ്(മാഗസിൻ മീഡിയ), ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : എ.കെ.രജിലേഷ്, അസ്സോസിയേറ്റ് ഡയറക്ടർ : രാജേഷ് തോമസ്, ഫിനാൻസ് കൺട്രോളർ : ധനേഷ് നടുവള്ളിയിൽ, സ്റ്റിൽസ് : ജസ്റ്റിൻ ജെയിംസ്, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പി ആർ ഓ :  എ.എസ് ദിനേശ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .കിച്ചാപ്പൂസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ.ജി.അനിൽകുമാറാണ് ഈ ചിത്രം  നിർമ്മിച്ചിരിക്കുന്നത്. 


കലബേരി കവലയിൽ അക്ഷയ സെൻ്റർ നടത്തുകയാണ് സനോജ് ( സിജു വിൽസൺ) . വികസനം എത്തിയിട്ടില്ലാത്ത ഈ പ്രദേശത്തിൻ്റെ പഞ്ചായത്ത് അംഗമാണ് അമ്പിളി ( നിഷാ സാരംഗ് ) . ഈ പ്രദേശത്തെ റിസോട്ട് ഉടമയാണ് ബാലചന്ദ്രൻ ( പി.പി കുഞ്ഞികൃഷ്ണൻ ) . സ്ഥലത്തെ ബോർമയിലെ ജീവനക്കാരിയാണ് ഷൈനി ( കൃഷ്ണേന്ദു എ.മേനോൻ) .


ഒരു ദിവസം കലമ്പപാറയിൽ കലബാസുരൻ്റെ കാലടികൾ പ്രത്യക്ഷപ്പെടുന്നു. ഇതേ തുടർന്ന് ആ പ്രദേശത്തിൻ്റെ ജാതകം മാറി മറിയുന്നു. ഭക്തിയും യുക്തിയും തമ്മിലുള്ള പോരാട്ടം നടക്കുന്നതിനിടെ കലബാസുരനെ മുൻ നിർത്തി സ്വാർത്ഥലാഭവുമായി ബാലചന്ദ്രനും സനോജും ചിലർ ഗുഡപദ്ധതികൾ തയ്യാറാക്കുന്നു. പിന്നിട് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം 


സനോജായി സിജു വിൽസൺ മികച്ച അഭിനയം കാഴ്ചവെച്ചു . പൊതു സമൂഹത്തിനൊപ്പം നിൽക്കുന്ന ഗ്രാമ പഞ്ചായത്ത് അംഗം അമ്പിളിയായി നിഷാ സാരംഗ് പ്രേക്ഷക മനസിൽ ഇടം നേടി. പി.പി. കുഞ്ഞികൃഷ്ണൻ റിസോട്ട് ഉടമ ബാലചന്ദ്രനായി തിളങ്ങി.


ഭക്തിയും, വിശ്വാസവും വേരുറപ്പിച്ച നമ്മുടെ നാട്ടിൽ രാഷ്ട്രീയം പോലും മതത്തിൻ്റെപിടിയിലമരുന്നകാഴ്ചയാണ് കാണുന്നത്. മിത്തും സത്യവും തമ്മിൽ തിരിച്ചറിയാതെ അന്ധ വിശ്വാസത്തിൻ്റെ പിടിയിൽ ആയിരിക്കുന്നനമ്മുടെസമൂഹത്തിനുഉള്ള പാഠ്യവിഷയമാണ് ഈ സിനിമ .


മിത്തും വിശ്വാസവും തുറന്ന ചർച്ചയ്ക്ക് വിധേയമാക്കിയ ഈ ചിത്രം പ്രേക്ഷകൻ്റെ മുന്നിലെത്തിക്കാൻ സംവിധായകനും അണിയറ പ്രവർത്തകരും കാണിച്ച ധൈര്യം എടുത്ത് പറയാം .




No comments:

Powered by Blogger.