വിശാൽ - ഹരി ടീമിൻ്റെ ആക്ഷൻ ചിത്രമാണ് " രത്‌നം " .
Director :
Genre :
Action Film
Platform :
Theatre.
Language :
Tamil
Time :
156 minutes 07 Seconds .
Rating :
3.5 / 5 .
Saleem P. Chacko .
CpK DesK .
വിശാലിനെ നായകനാക്കി ഹരി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് " രത്‌നം ".
വെല്ലൂർ എം.എൽ.എ പനീർശെൽവത്തിൻ്റെ ( സമുദ്രകനി ) സഹായിയാണ് രത്‌നം ( വിശാൽ ) . രത്‌നത്തിൻ്റെ പരേതയായ അമ്മ ലോഗനായഗിയുടെ സാദൃശ്യമുള്ള നഴ്സിംഗ് വിദ്യാർത്ഥിനി മല്ലിഗയെ ( പ്രിയ ഭവാനി ശങ്കർ ) ഭൂമി കൈയേറ്റക്കാരയായ ബീമാ റായിഡുവിൻ്റെയും (മുരളീ ശർമ്മ ) , സുബ്ബ റായിഡുവിൻ്റെയും ( ഹരീഷ് പേരടി ) , രാഘവ റായിഡുവിൻ്റെയും ( വേട്ടൈ മുത്തു കുമാർ ) നിരന്തരമായ ആക്രമങ്ങളിൽ നിന്ന് സംരക്ഷിക്കാൻ തുടങ്ങുന്നു. ഇതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .
യോഗി ബാബു , മോഹൻ രാമൻ , വിജയകുമാർ , മൊട്ട രാജേന്ദ്രൻ , ജയപ്രകാശ് , തുളസി , ഗണേഷ് വെങ്കിട്ടറാം , ഡൽഹി ഗണേഷ് , മുതു കാളൈ , അരവിന്ദ് ഖത്താരെ എന്നിവരും അതിഥി താരമായി സംവിധായകൻ ഗൗതം വാസുദേവ് മോനോനും അഭിനയിക്കുന്നു.
സ്റ്റോൺ ബെഞ്ച് ഫിലിംസ് , സീ സ്റ്റുഡിയോസ്, ഇൻ വെനിയോ എന്നിവയുടെ ബാനറിൽ കാർത്തികേയൻ , സന്താനം , അലങ്കാർ പാണ്ഡ്യൻ എന്നിവർ ഈ സിനിമ നിർമ്മിച്ചിരിക്കുന്നു.
എം. സുകുമാർ ഛായാഗ്രഹണവും , ടി.എസ് ജയ് എഡിറ്റിംഗും , ദേവി ശ്രീ പ്രസാദ് സംഗീതവും, പീറ്റർ ഹെയ്ൻ , കനൽ കണ്ണൻ , ദിലീപ് സുബ്ബരായൻ , വിക്കി എന്നിവർ ആക്ഷൻ കോറിയോഗ്രാഫിയും, വിവേക് ഗാനരചനയും നിർവ്വഹിക്കുന്നു. ഷെൻ ബാഗരാജ് , ദേവി ശ്രീ പ്രസാദ് , സിന്ദൂരി വിശാൽ , കപിൽ കപിലൻ , റനീന റെഡ്ഡി , ഹരിഹരൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
ആക്ഷൻരംഗങ്ങൾ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ഒരു വിശാൽ ചിത്രമാണ് " രത്‌നം " .
No comments: