" ആംഗ്യം " തൃപ്പൂണിത്തുറയിൽ തുടങ്ങി .


 

" ആംഗ്യം " തൃപ്പൂണിത്തുറയിൽ തുടങ്ങി .


കലാമണ്ഡലം പ്രഭാകരൻ മാഷ്, കലാമണ്ഡലം രാധികാമ്മ,മനോരമ ചാനൽ ഫെയിം മാസ്റ്റർ മാളൂട്ടി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എം എസ് വേദാനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " ആംഗ്യം" എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃപ്പൂണിത്തുറ തിരുവാങ്കുളം ശിവ ക്ഷേത്രനടയിൽ ആരംഭിച്ചു.





ഓം പ്രകാശ്, പ്രദീപ് മാധവൻ,ശെൽവ രാജ്,വൈക്കം ഭാസി, പുഷ്ക്കരൻ അമ്പലപ്പുഴ, പ്രദീപ് എസ് എൻ,ഷിനോ യുഎസ്എ, വർഷ,രേണുക തുടങ്ങിയവരാണ് മറ്റുഅഭിനേതാക്കൾ. വാം ഫ്രെയിംസിന്റെ ബാനറിൽ പ്രദീപ് മാധവൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാനി തൊടുപുഴ നിർവ്വഹിക്കുന്നു.


സംവിധായകൻ എം എസ് വേദാനന്ദ് തന്നെകലാ സംവിധാനം നിർവ്വഹിക്കുന്നു.എഡിറ്റർ-മാധവേന്ദ്ര. മേക്കപ്പ്-ജിത്തു,സൈൻ ലാംഗ്വേജ് അവതരണം-വിനയചന്ദ്രൻ.


ഗ്രാമീണ പശ്ചാത്തലത്തിൽ ബധിരയും മൂകയുമായ ഒരു പെൺക്കുട്ടിക്കു വേണ്ടി നൃത്ത കലാ രൂപത്തിലെ മുദ്രകളും സൈൻ ലാംഗ്വേജും ഇഴ ചേർത്ത് ഒരു ആംഗ്യ ഭാഷ ഉണ്ടാക്കുകയും അതിലൂടെ ആശയം വിനിമയം ചെയ്യുകയും അത് ലോകം അറിയുകയും ചെയ്യുന്നതിന്റെ ദശ്യാവിഷ്ക്കാരമാണ് "ആംഗ്യം " എന്ന ചിത്രത്തിൽ സംവിധായകൻ എം എസ് ദേവാനന്ദ് നിർവ്വഹിക്കുന്നത്.



പി ആർ ഒ- എ എസ് ദിനേശ്.

No comments:

Powered by Blogger.