''പ്യാർ" "വൈ നോട്ട് "ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
''പ്യാർ" "വൈ നോട്ട് "ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ ഇംഗ്ലീഷിലും മലയാളത്തിലുമായി കഥയെഴുതി നിർമിച്ച് സംവിധാനം ചെയ്യുന്ന ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത സംവിധായകരായ സിബി മലയിൽ, പ്രിയനന്ദനൻ എന്നിവർ ചേർന്ന് റിലീസ് ചെയ്തു. മലയാളത്തിൽ "പ്യാർ" എന്ന പേരിലും ഇംഗ്ലീഷിൽ " Why Knot" എന്ന പേരിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ബോളിവുഡ് നടിമാരായ കേതകി നാരായൺ, അമിക ഷെയൽ, ഹോളിവുഡ് നടിയായ അയറീന മിഹാൽകോവിച്ച്, പ്രശസ്ത നർത്തകനും നടനുമായ ജോബിൻ ജോർജ് എന്നിവർ ഈ ഇംഗ്ലീഷ്-മലയാളം ചിത്രങ്ങളിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ദ്രുത ഗതിയിൽ പുരോഗമിച്ചു വരുന്നു. ചിത്രം വേറിട്ട ഒരു ദൃശ്യാനുഭവം സൃഷ്ടിക്കുമെന്ന് സംവിധായകനായ മനോജ് ഗോവിന്ദൻ ചടങ്ങിൽ അറിയിച്ചു.
ഛായാഗ്രഹണം-സുമേഷ് ശാസ്ത,എഡിറ്റർ-വിപിൻ വിശ്വകർമ്മ, കൈതപ്രം,മുരളി നീലാംബരി, ഡോക്ടർ ജോജി കുര്യാക്കോസ്, നിതിൻ അഷ്ടമൂർത്തി എന്നിവരുടെ വരികൾക്ക് റിനിൽ ഗൗതം സംഗീതം പകരുന്നു.പ്രൊഡക്ഷൻ കൺട്രോളർ-യു കമലേഷ്,കല-ഷാഫി ബേപ്പൂർ, മേക്കപ്പ്-സുധ,വിനീഷ് ചെറുകുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-എ കെ ബിജുരാജ്, കൊറിയോഗ്രാഫി-ജോബിൻ ജോർജ്ജ്,സ്റ്റിൽസ്-രാഹുൽ ലൂമിയർ,പരസ്യകല-ഷാജി പാലോളി,പി ആർ ഒ- എ എസ് ദിനേശ്.
No comments: