" വിരുന്ന് " ടീമിൻ്റെ വിഷു ആശംസകൾ .


 


കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ തമിഴിലെ ആക്ഷൻ കിംങ്ങ് അർജുൻ സർജ നായകനായി എത്തുന്ന എക്സ്ട്രിം ഫാമിലി ആക്ഷൻ ത്രില്ലര്‍ ചിത്രമാണ് " വിരുന്ന് "


ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാപാത്രത്തെയാണ് അർജുൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ അഡ്വ.ഗിരീഷ് നെയ്യാർ, എൻ.എം ബാദുഷ എന്നിവർ ചേർന്നാണ് മലയാളത്തിലും തമിഴിലുമായി എത്തുന്ന ചിത്രം നിർമിക്കുന്നത്. 


നിക്കി ഗൽറാണി, മുകേഷ്, ഗിരീഷ് നെയ്യാർ, ബൈജു സന്തോഷ്, ആശ ശരത്ത്, അജു വർഗ്ഗീസ്, ധർമ്മജൻ ബോൾഗട്ടി, ഹരീഷ് പേരടി, സുധീർ, മൻരാജ്, കോട്ടയം പ്രദീപ്, ശോഭ മോഹൻ, പോൾ താടിക്കാരൻ, ജിബിൻ സാബ്, ഡി.ഡി എൽദോ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


കഥ, തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്തുംരവിചന്ദ്രൻഛായാഗ്രഹണവും നിർവ്വഹിക്കുന്നു. കൈതപ്രം, റഫീഖ് അഹമ്മദ്, ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് രതീഷ് വേഗ, സാനന്ദ് ജോർജ് എന്നിവർ സംഗീതം നൽകുന്നു. എഡിറ്റിംഗ് -വി.ടി ശ്രീജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ അങ്കമാലി, കലാസംവിധാനം സഹസ് ബാല, കോസ്റ്റ്യൂം അരുൺ മനോഹർ, മേക്കപ്പ് പ്രദീപ് രംഗൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അഭിലാഷ് അർജുനൻ, അസോ.ഡയറക്ടർ - സുരേഷ് ഇളമ്പൽ എന്നിവരാണ് അണിയറ പ്രവർത്തകർ. 


സലിം പി.ചാക്കോ. 

cpK desK .

No comments:

Powered by Blogger.