പൊറാട്ട്നാടകം ആദ്യ ഗാനം " നാഴൂരി പാല് .... " പുറത്തിറങ്ങി.
പൊറാട്ട്നാടകം ആദ്യ ഗാനം " നാഴൂരി പാല് .... " പുറത്തിറങ്ങി.
https://youtu.be/XFEzoMtZSRk?si=nHAUnU6yS4ky12iG
സംവിധായകൻ സിദീഖ് അവതരിപ്പിച്ച് എമിറേറ്റ്സ് പ്രൊഡക്ഷൻ്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്ന 5G 'പൊറാട്ടുനാടകം'എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി.
സംവിധായകൻ നാദിർഷയുടെ സോഷ്യൽമീഡിയപേജുകളിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്. 'നാഴൂരി പാല് 'എന്നു തുടങ്ങുന്ന പാട്ടിൻ്റെ വരികൾ ബി. ഹരിനാരായണനും സംഗീതം രാഹുൽ രാജുമാണ്. നാട്ടുപാട്ടിൻ്റെ ഈണമുള്ള പാട്ട് പാടിയിരിക്കുന്നത് സംഗീതം നൽകിയ രാഹുൽ രാജും, സിത്താര കൃഷ്ണകുമാറും ചേർന്നാണ്. ഇതിനകംഏറെവൈറലായിരിക്കുകയാണ് കൗതുകകരമായ ഗാനം.
വടക്കൻ കേരളത്തിലെ ഗ്രാമീണ സൗന്ദര്യം തുളുമ്പുന്ന ദൃശ്യങ്ങൾ പകർത്തിയത് നൗഷാദ് ഷെരീഫാണ്. സൈജു കുറുപ്പ്, രാഹുൽ മാധവ്, സുനിൽ സുഗത, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, ബാബു അന്നൂർ,ഷുക്കൂർ വക്കീൽ, ചിത്രാ ഷേണായ്, ചിത്ര നായർ , ഐശ്വര്യ, ജിജിന തുടങ്ങിയവർ അഭിനയിക്കുന്ന 'പൊറാട്ട് നാടകം' സംവിധാനം ചെയ്യുന്നത് നൗഷാദ് സാഫ്റോൺ .
ഗോപാലപുര എന്ന വടക്കൻ കേരളത്തിലെ ഒരു സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്ത ലൈറ്റ് ആൻ്റ് സൗണ്ട്സ് ഉടമ അബു എന്ന സാധാരണക്കാരന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ നർമ്മത്തിൽ പൊതിഞ്ഞാണ് ചിത്രം പറയുന്നത്. കാലിക പ്രസക്തിയുള്ള രാഷ്ട്രീയ ആക്ഷേപ ഹാസ്യം പ്രമേയമായി വരുന്ന സിനിമയുടെ തിരക്കഥ 'മോഹൻലാൽ', 'ഈശോ' എന്നീ സിനിമകളുടേയും ഏഷ്യാനെറ്റിലെബഡായിബംഗ്ലാവിൻ്റേയും തിരക്കഥാകൃത്തും, ഇന്ത്യാവിഷൻ ചാനലിലെ രാഷ്ട്രീയ ആക്ഷേപ ഹാസ്യ പരിപാടിയായിരുന്ന 'പൊളിട്രിക്സി'ൻ്റെ അവതാരകനുംസംവിധായകനുമായിരുന്ന സുനീഷ് വാരനാടാണ്.
നിർമ്മാണ നിർമ്മാണ നിർവ്വഹണം - ഷിഹാബ് വെണ്ണലനിർമ്മാണ കാഞ്ഞങ്ങാടും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ വരുന്നു. ഈ ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
No comments: