സംഗീത സംവിധായകനും ഗായകനുമായ കെ.ജി ജയൻ ( 90) അന്തരിച്ചു .






സംഗീത സംവിധായകനും ഗായകനുമായ കെ.ജി ജയൻ ( 90) അന്തരിച്ചു .തൃപ്പൂണിത്തുറയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം .


ഇരട്ട സഹോദരനായ വിജയനോപ്പം ചേർന്നുള്ള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയ സംഗീത രംഗത്തും ഭക്തിഗാന രംഗത്തും ഒരു പിടി മികച്ച ഗാനങ്ങൾ കെ.ജി ജയൻ ഒരുക്കിയിട്ടുണ്ട്. 


'ഇഷ്ടദൈവമേ സ്വാമീ ശരണമയ്യപ്പാ...', 'ഹരിഹരസുതനേ...' എന്ന രണ്ടു പാട്ടുകളാണ് അന്നു ചിട്ടപ്പെടുത്തിയത്. യേശുദാസിനെയും ജയചന്ദ്രനെയും ആദ്യ അയ്യപ്പഗാനം പാടിച്ചതും ജയവിജയന്മാരാണ്. ജയനും വിജയനും ചേർന്നെഴുതി ഈണം പകർന്ന 'ശ്രീശബരീശാ ദീനദയാലാ...' എന്ന ഗാനം ജയചന്ദ്രനും 'ദർശനം പുണ്യദർശനം...' എന്ന പാട്ട് യേശുദാസും പാടി.

ശബരിമലനട തുറക്കുമ്പോൾ ഇപ്പോഴും കേൾപ്പിക്കുന്നത് പ്രസിദ്ധമായ 'ശ്രീകോവിൽ നട തുറന്നു...' പാട്ടാണ്. 'നക്ഷത്രദീപങ്ങൾ തിളങ്ങി' (നിറകുടം), 'ഹൃദയം ദേവാലയം' (തെരുവുഗീതം), 'കണ്ണാടിയമ്മാ ഉൻ ഇദയം'.. (പാദപൂജ), "ഇരൈവനുക്കും പെയരേ വൈയ്ത്താന് ഒരു മനിതൻ ഇങ്കേ'.. ( ഷൺമുഖപ്രിയ) തുടങ്ങി മലയാളം, തമിഴ് ചലച്ചിത്ര മേഖലകളിൽ ഒട്ടേറെ ഹിറ്റുകൾക്ക് ഇവർ രണ്ടുപേരും ചേർന്ന് സംഗീതമേകി.


1988ൽ വിജയന്റെ നിര്യാണത്തോടെ തനിച്ചായെങ്കിലും ഭക്തി ഗാനങ്ങളിലും കച്ചേരികളിലും കെ.ജി. ജയൻ സജീവമായി തുടർന്നു. നക്ഷത്രദീപങ്ങൾ തിളങ്ങി (നിറകുടം), ഹൃദയം ദേവാലയം (തെരുവുഗീതം), കണ്ണാടിയമ്മാ ഉൻ ഇദയം.. (പാദപൂജ) തുടങ്ങിയവയാണ് ശ്രദ്ധിക്കപ്പെട്ട സിനിമ ഗാനങ്ങൾ. ഇരൈവനുക്കും പെയരേ വൈയ്ത്താന് ഒരു മനിതൻ ഇങ്കേ.. (ഷൺമുഖപ്രിയ), പാദപൂജ, പാപ്പാത്തി എന്നീ തമിഴ് ചിത്രങ്ങൾക്കും ഈണം പകർന്നു.


1991ൽ സംഗീത സംഗീത അക്കാഡമി അവാർഡും 2013ൽ ഹരിവരാസനം പുരസ്കാരവും 2019ൽ പത്മശ്രീയും ലഭിച്ചിട്ടുണ്ട് .


ഭാര്യ :പരേതയായ വി കെ സരോജിനി. മക്കൾ : ബിജു കെ. ജയൻ നടൻ മനോജ് കെ.ജയൻ . മരുമക്കൾ : പ്രിയ ബിജു , ആശ മനോജ് .


🌹🌹🌹🌹🌹🌹🌹


കെ ജി ജയൻ്റെ ഭൗതിക ശരീരം നാളെ (ബുധൻ, 17/04/2024) രാവിലെ 8.30ന് തൃപ്പൂണിത്തുറ ചോയ്സ് ടവറിന് സമീപത്തുള്ള വസതിയിൽ കൊണ്ടുവരും. 


അന്ത്യോപചാരങ്ങൾക്കും കർമങ്ങൾക്കും ശേഷം നാളെ 3 മുതൽ 5 വരെ ലായം കൂത്തമ്പലത്തിൽ പൊതുദർശനം. 


സംസ്ക്കാരം: ഔദ്യോഗിക ബഹുമതികളോടെ 5.30ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.


🌹🌹🌹🌹🌹🌹🌹🌹🌹



No comments:

Powered by Blogger.