LIB : മികച്ച ഷോർട്ട് ഫിലിം .


 

കേരള സംസ്ഥാന ലൈബ്രറി കൗൺസിലിന് വേണ്ടി ഇടുക്കി ജില്ലാ ഘടകം *അസയിവ്  -  2024* എന്ന പേരിൽ സംഘടിപ്പിച്ച അഖില കേരള ഷോർട്ട് ഫിലിം മത്സരത്തിൽ ബൈജുരാജ് ചേകവർ സംവിധാനം ചെയ്‌ത എൽ ഐ ബി - ലൈഫ് ഈസ് ബ്യുട്ടിഫുൾ മേളയിലെ ഏറ്റവും മികച്ച ചിത്രവും  ( പതിനഞ്ചായിരം രൂപയും ശില്പവും പ്രശസ്തിപത്രവും ) ഏറ്റവും മികച്ചസംവിധായകനുള്ളപുരസ്കാരവും    ( അയ്യായിരം രൂപയും ശില്പവും പ്രശസ്തിപത്രവും ) കരസ്ഥമാക്കി .


ഷംലാദ് സംവിധാനം  ചെയ്‌ത ഹോം ബേക്കറാണ് മികച്ച രണ്ടാമത്തെ ചിത്രം. ( പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും).


ജയശ്രീ എന്ന ചിത്രത്തിൽ അരവിന്ദ് എന്ന ഗൃഹനാഥനെ അവതരിപ്പിച്ച അച്യുതാനന്ദനാണ് മികച്ച നടൻ . ( അയ്യായിരം രൂപയും  ശില്പവും പ്രശസ്തി പത്രവും).ഹോം ബേക്കറിലെ പ്രകടനത്തിന് റേച്ചൽ മികച്ച നടിയായി ( അയ്യായിരം രൂപയും  ശില്പവും പ്രശസ്തി പത്രവും) തെരഞ്ഞെടുക്കപ്പെട്ടു .


തൊടുപുഴ ഗാന്ധിപാർക്കിൽ വെച്ചു നടന്ന ചടങ്ങിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ ചെയർമാൻ ഡോക്ടർ കെ വി കുഞ്ഞികൃഷ്ണൻ അവാർഡുകൾ വിതരണം ചെയ്തു . അഡ്വക്കേറ്റ് ജോയ്‌സ് ജോർജ്ജ് മുഖ്യാതിഥിയായ അവാർഡ് വിതരണ സന്ധ്യയിൽ ഇ ജി സത്യൻ ആമുഖഭാഷണം നടത്തി .

No comments:

Powered by Blogger.