ടി.എസ് സുരേഷ്ബാബുവിൻ്റെ " DNA"
ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് " DNA " .
ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അബ്ദുൾ നാസ്സർ നിർമ്മിക്കുന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച പൊലീസ് ക്രൈം ഇൻവസ്റ്റിഗേഷൻ മൂവിയാണ്.പൂർണ്ണമായും ഒരു പൊലീസ് സ്റ്റോറി അരഡസനോളം മികച്ച അക്ഷനുകൾ ഈ ചിത്രത്തിൻ്റെ ഏറ്റവും ഹൈലൈറ്റാണ്.
വളരെ ക്രൂരമായ രീതിയിൽ കൊല ചെയ്യപ്പെട്ട ഒരു കൊലപാതകത്തിൻ്റെ ചുരുളുകൾ നിവർത്തുന്ന ഈ ചിത്രം ഏറെ ദുരൂഹതകളിലേക്കും കടന്നു ചെല്ലുന്നു. ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ റേച്ചൽ പുന്നൂസ് എന്ന അന്വേഷക ഉദ്യോഗസ്ഥയെ അവതരിപ്പിക്കുന്നത് പ്രശസ്ത നടി ലക്ഷ്മി റായ് ആണ്. അൽപ്പം ഇടവേളക്കുശേഷം ലക്ഷ്മി റായ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഏതാനും ചിത്രങ്ങളിൽ അഭിനയിച്ച് കടന്നു വരുന്ന യുവനടൻ അഷ്ക്കർ സാദാനാണ് ഈ ചിത്രത്തിലെ നായകൻ.
ഇനിയാ, ഹന്ന റെജി കോശി, ബാബു ആൻ്റണി , ഇർഷാദ്, അജു വർഗീസ് ഇന്ദ്രൻസ്, കോട്ടയം നസീർ, പത്മരാജ് രതീഷ്, സാസ്വിക,, ഇടവേള ബാബു, റിയാസ് ഖാൻ, ഗൗരിനന്ദ, രവീന്ദ്രൻ, സെന്തിൽ, പൊൻ വണ്ണൻ, കുഞ്ചൻ, കൃഷ്ണ, ഡ്രാക്കുള സുധീർ, അമീർ നിയാസ്, കിരൺ രാജ്, രാജാസാഹിബ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഏ.കെ.സന്തോഷിൻ്റേതാണു തിരക്കഥ നടി സുകന്യയുടെ വരികൾക്ക് ശരത്ത് ഈണംപകർന്നിരിക്കുന്നു.ഛായാഗ്രഹണം - രവിചന്ദ്രൻ. എഡിറ്റിംഗ് - ജോൺ കുട്ടി. കലാസംവിധാനം - ശ്യാം കാർത്തികേയൻ.മേക്കപ്പ് -രഞ്ജിത്ത് അമ്പാടി.കോസ്റ്റ്യൂം ഡിസൈൻ നാഗ രാജ്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ അനിൽ മേടയിൽ,പ്രൊഡക്ഷൻ എക്സിക്കുട്ടീവ് ജസ്റ്റിൻ കൊല്ലം. പ്രൊഡക്ഷൻ കൺടോളർ - അനീഷ് പെരുമ്പിലാവ്,പി.ആർ.ഓ - വാഴൂർ ജോസ്.
സലിം പി. ചാക്കോ
No comments: