" എൻ ജീവനേ " ഏപ്രിലിൽ തിയേറ്ററുകളിലേക്ക്
" എൻ ജീവനേ " ഏപ്രിലിൽ തിയേറ്ററുകളിലേക്ക്
ലിവിങ്സ്റ്റൺ, ചാപ്ലിൻ ബാലു, കുളപ്പുള്ളി ലീല എന്നിവർക്കൊപ്പം പുതുമുഖങ്ങളും ഒന്നിക്കുന്ന 'എൻ ജീവനേ'; ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു..ചിത്രം എപ്രിൽ മാസം റിലീസിന് ഒരുങ്ങി*
എസ്.വി.കെ.എ മൂവീസിൻ്റെ ബാനറിൽ എസ്.കെ.ആർ, എസ്. അർജുൻകുമാർ, എസ്. ജനനി എന്നിവർ ചേർന്ന് നിർമ്മിച്ച് പ്രശസ്ത ഛായാഗ്രാഹകൻ ആർ. മണിപ്രസാദ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എൻ ജീവനേ'.പുതുമുഖങ്ങളായ ആദർശ്, സാന്ദ്ര അനിൽ, തമിഴ് താരം ലിവിങ്സ്റ്റൺ, ചാപ്ലിൻബാലു, കുളപ്പുള്ളി ലീല, അംബിക മോഹൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. മലയാളം, തമിഴ് എന്നീ രണ്ട് ഭാഷകളിലായി എത്തുന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു.
നിർമ്മാതാക്കളായ ശശി ഐയ്യൻഞ്ചിറ, കണ്ണൻ പെരുമുടിയൂർ, സുധീർ മുഖശ്രീ, ഛായാഗ്രാഹകൻ ഉൽപ്പൽ വി നായനാർ, ബിഗ്ബോസ് താരം വിഷ്ണു ജേഷി, ഗായകൻ അരവിന്ദ് വേണുഗോപാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചിത്രം ഏപ്രിൽ മാസത്തിൽ തിയേറ്ററുകളിലേക്ക് എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. തമിഴില്‍ ചിത്രം എൻ ശ്വാസമേ എന്ന പേരിലാകും പുറത്തിറങ്ങുക. വിദേശത്തു നിന്ന് നാട്ടിലേക്ക് എത്തുന്ന നായിക കഥാപാത്രം സ്വന്തം നാടിന്‍റെ വൈകാരികതയിലേക്ക് ഇഴുകി ചേരുന്നതാണ് കഥാതന്തു.
സംവിധായകൻ തന്നെ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ രാംനാഥ് ആണ്. സംഗീതം: പി.ജെ, ഗാനരചന: ശ്രീവിദ്യ, ജി.കൃഷ്ണകുമാർ, ആർട്ട്: വിഷ്ണു നെല്ലായ, മേക്കപ്പ്: സജി കൊരട്ടി, കോസ്റ്റ്യൂംസ്: സുകേഷ് താനൂർ, പ്രൊജക്ട് ഡിസൈനർ: ജെ.ജെ രാജൻ, പ്രൊഡക്ഷൻ കൺട്രോളർ: മോഹൻ അമൃത, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സോമൻ പെരിന്തൽമണ്ണ, കൊറിയോഗ്രാഫർ: എസ്ര എഡിസൺ, ആക്ഷൻ: ബ്രൂസ്ലി രാജേഷ്, സ്റ്റിൽസ്: രാംദാസ് മാത്തൂർ, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിസൈൻസ്: മനു ഡാവിഞ്ചി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
No comments: