ആടുജീവിതം കണ്ട് അനുഭവിച്ചറിഞ്ഞു : ഷീലു എബ്രഹാം .
ഈ ഒരു സിനിമയിലൂടെ യഥാർത്ഥ നജീബിനെ കാണിച്ചും അറിയിച്ചും തന്ന ബെന്ന്യാമിനും , ബ്ലെസി സാറിനും , പ്രിത്വിരാജിനും , ഈ സിനിമയുടെ ഭാഗമായ എല്ലാവർക്കും നന്ദി 🙏
അതിജീവന സിനിമകൾ കാണാൻ എനിക്ക് ഭയങ്കര പേടിയാണ് . കാരണം ഇതു ഒക്കെ അനുഭവിച്ചത് മനുഷ്യർ ആണല്ലോ എന്നു സിനിമ കണ്ട് കൊണ്ടിരിക്കുമ്പോൾ ഇടയ്ക്കൊക്കെ ഓർമ വരും എന്നുള്ളതുകൊണ്ട് . പക്ഷെ നജീബ് എന്ന ആ പാവം മനുഷ്യനെ സിനിമ പ്രൊമോഷന്റെ സമയത്തു കണ്ടത് മുതൽ അദ്ദേഹത്തെ സിനിമയിലൂടെ കാണണം എന്നു തോന്നി . അദ്ദേഹത്തിന്റെ അനുഭവങ്ങൾ കണ്ട് തന്നെ അറിയണം എന്നു തോന്നി . എന്റെ പ്രതീക്ഷ തെറ്റിയില്ല . സിനിമയിലുടനീളം പൃഥ്വിരാജ് എന്ന നടനെ അല്ല ഞാൻ കണ്ടത് , ഒരു സിനിമ കാണുന്ന ലാഘവത്തോടെ ഇരിക്കാൻ പറ്റിയില്ല . നജീബ് ആയിരുന്നു എന്റെ കണ്ണിലും മനസ്സിലും എല്ലാം . ഒരു തുള്ളി വെള്ളത്തിന്റെ വിലയും , ഒറ്റപ്പെടലിന്റെ വേദനയും , അങ്ങനെ നമ്മൾക്ക് ലൈഫിൽ വിലമതിക്കാത്ത പലതും , അമ്മയുണ്ടാക്കുന്ന ഒരു കഷണം കണ്ണിമാങ്ങ അച്ചാർ പോലും എത്ര വിലപ്പെട്ടതാണ് എന്നു നജീബ് കാണിച്ചു തന്നു 😍
നജീബിനെ നേരിട്ട് കാണണം എന്നു ആഗ്രഹം ഉണ്ട്. എല്ലാവരും അദ്ദേഹത്തെ സ്നേഹിക്കു , ചേർത്ത് നിർത്തു .... അദ്ദേഹത്തോട് ആടുമായി ബന്ധപ്പെടുത്തി അനാവശ്യ ചോദ്യങ്ങൾ ചോദിക്കാതിരിക്കു 😍🙏
ഷീലു എബ്രഹാം.
#Aadujeevitham #benyamin #blessy #PrithvirajSukumaran
No comments: