പഴയ ബാല താരവും സംവിധായകനുമായ സുരേഷ് ( സൂര്യ കിരൺ ) അന്തരിച്ചു


ആദരാഞ്ജലികൾ .


പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകൻ സൂര്യകിരൺ (48) അന്തരിച്ചു.മഞ്ഞപ്പിത്തമാണ് മരണ കാരണം .

മാസ്റ്റർ സുരേഷ് എന്ന പേരിൽ മൈഡിയർ കുട്ടിച്ചാത്തൻ ഉൾപ്പെടെ 200 ലേറെ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട് .

2003-ൽ സത്യം എന്ന ചിത്രത്തിലൂടെയാണ്സംവിധാനത്തിലേക്ക് തിരിഞ്ഞത്. ധന 51, ബ്രഹ്മാസ്ത്രം, രാജു ഭായി, ചാപ്റ്റർ 6 എന്നിവയാണ് സംവിധാനം ചെയ്ത മറ്റുചിത്രങ്ങൾ. നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന അരസി എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുമ്പോഴുള്ള സൂര്യകിരണിന്റെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കൾക്ക്‌ ആഘാതമായി . മലയാളത്തിലടക്കം നിരവധി ചിത്രങ്ങളിൽ നായികയായ നടി സുജിതയാണ് സൂര്യകിരണിന്റെ സഹോദരി.

No comments:

Powered by Blogger.