G2 : അദിവി ശേഷിനൊപ്പം ഇമ്രാൻ ഹാഷ്മിയും..


 G2 : അദിവി ശേഷിനൊപ്പം ഇമ്രാൻ ഹാഷ്മിയും.. 


ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമായ G2 ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. ആവേശകരമായ ഈ സ്പൈ ഫ്രാഞ്ചൈസിലേക്ക് ഇമ്രാൻ ഹാഷ്മി പ്രധാന വേഷത്തിൽ എത്തുന്നു. ഇമ്രാൻ ഹാഷ്മിയുടെ വരവോടെ ചിത്രം കൂടുതൽ ശ്രദ്ധയാകർശിച്ചിരിക്കുകയാണ്.


ടൈഗർ 3ൽ അതിഗംഭീരമായ പ്രകടനത്തിന് ശേഷം G2ലേക്ക് ഇമ്രാൻ ഹാഷ്മിയുടെ വരവോടെ വേറെ ലീഗിലേക്ക് ചിത്രം മാറുകയാണ്. ഗൂഡാചാരി സൃഷ്ടിച്ച ഒരു വമ്പൻ വിജയത്തിന് ശേഷം അദിവി ശേഷ് G 2ലേക്ക് എത്തുമ്പോൾ മികച്ചൊരു സിനിമാനുഭവത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാനില്ല. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ ജനപ്രീതി നേടിക്കഴിഞ്ഞു. G2 ൽ എന്താണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.


അദിവി ശേഷിന്റെ വാക്കുകൾ ഇങ്ങനെ "ഇമ്രാൻ ഹാഷ്മി ചിത്രത്തിലേക്ക് എത്തുന്നതിന്റെ ത്രില്ലിലാണ് ഞാൻ. ചിത്രത്തിന് പുതിയൊരു തലം സൃഷ്ടിക്കാൻ അദ്ദേഹത്തിന്റെ വരവോട് കൂടി തീർച്ചയായും സാധിക്കും.


ഇമ്രാൻ ഹാഷ്മിയുടെ വാക്കുകൾ ഇങ്ങനെ "G2 ലേക്ക് ജോയിൻ ചെയ്യുന്നത് ഒരുപാട് ആവേശം നൽകുന്നു. ഗംഭീരമായ തിരക്കഥയുള്ള ചിത്രത്തിൽ ഞാൻ ഉറ്റുനോക്കുന്നു."


ചിത്രത്തിൽ നായികയായി ബനിത സന്ധു കൂടി എത്തുന്നതോടെ G2ലേക്കുള്ള ആകാംഷ വർധിക്കുകയാണ്. ഒരു ആക്ഷൻ ത്രില്ലർ ചിത്രത്തിലേക്ക് തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷകൾ പുലർത്താം. 


പീപ്പിൾ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാൾ ആർട്‌സ്, എ കെ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ടി ജി വിശ്വ പ്രസാദ്, അഭിഷേക് അഗർവാൾ ചേർന്ന് നിർമിക്കുന്ന ചിത്രം വിനയ് കുമാർ സിരിഗിനീടി സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കാം. പി ആർ ഒ - ശബരി

No comments:

Powered by Blogger.