സർവൈവൽ ത്രില്ലർ " മഞ്ഞുമ്മൽ Boys " ഹിറ്റ് . ചിദംബരം മാജിക്ക് വീണ്ടും .



Director :

Chidambaram.


Genre :

Survival Thriller.


Platform :  

Theatre.


Language : 

Malayalam.


Time : 

135 minutes 32 Seconds .


Rating : 4.25 / 5 .



2006ൽ കൊച്ചിയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്ത് നിന്ന് ദർശന ആർട്സ് ആൻറ്സ്പോർട്സ്ക്ലബ്ബിലെ പതിനൊന്ന് സുഹൃത്തുക്കൾ ക്വാളിസിൽ കൊടൈക്കനാലിലേക്ക് പോയ സംഭവമാണ് ചിത്രത്തിൻ്റെ പ്രമേയം. സൗഹൃദം പശ്ചാത്തലമാക്കി നിരവധിചിത്രങ്ങൾമലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും സർവൈവൽ ത്രില്ലർ എന്ന ആശയം പുതിയതാണ്. യഥാർത്ഥ സംഭവത്തെആസ്പദമാക്കി ചിദംബരം രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. 



1991ൽ പുറത്തിറങ്ങിയ കമൽഹാസൻ്റെ " ഗുണ " എന്ന സിനിമയിൽ കാണിച്ച ഗുഹയാണ് ഈ സിനിമയുടെ പശ്ചാത്തലം . ഗുണ കേവ് കാണാൻ മഞ്ഞുമ്മൽ യുവാക്കളും എത്തുന്നു. ഇംഗ്ലീഷുകാർ ഡെവിൾസ് കിച്ചൺ എന്ന് പേരിട്ട സ്ഥലമാണ് ഈ ഗുഹ. ഈ ഗുഹയിൽ വീണ പതിമൂന്ന് പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. സംസ്കാരത്തിന് ഒരു എല്ലിൻ കഷണം പോലും കിട്ടിയിട്ടില്ല. ആ ഗുഹയിൽ പതിനൊന്ന് അംഗ സംഘത്തിലെ ഒരാൾ വിഴുന്നു  . തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.


സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു, ചന്തു സലിംകുമാർ എന്നിവരാണ് " മഞ്ഞുമ്മൽ Boys " .


ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നു നിർമ്മിച്ച ഈ ബിഗ് ബജറ്റ്‌ ചിത്രത്തിന്റ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനുവേണ്ടി ഡ്രീം ബിഗ് ഫിലിംസാണ്.ഷൈജു ഖാലിദ് ഛായാഗ്രഹണവും,വിവേക് ഹർഷൻ എഡിറ്റിംഗും, സുഷിൻ ശ്യാം പശ്ചാത്തല സംഗീതവും സംഗീതവും ഒരുക്കുന്നു. അജയൻ ചാലിശ്ശേരി പ്രൊഡക്ഷൻ ഡിസൈനറുമാണ്. മഹ്സർ ഹംസ കോസ്റ്റ്യൂം ഡിസൈനറു ,റോണക്സ് സേവ്യർ മേക്കപ്പും , വിക്രം ദഹിയ ആക്ഷൻ കോറിയോഗ്രാഫിയും , ഷിജിൻ ഹട്ടൻ അഭിഷേക് നായർ എന്നിവർ ശബ്ദലേഖനവും നിർവ്വഹിക്കുന്നു. 


സിനിമയുടെ മേക്കിംഗ് രീതി ഗംഭീരം . എല്ലാതാരങ്ങളുംവളരെമനോഹരമായി തങ്ങളുടെകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സൗബിൻ സാഹിറിൻ്റെ കുട്ടേട്ടൻ എന്ന് വിളിക്കുന്ന സിജു ഡേവിഡും , ശ്രീനാഥ് ഭാസിയുടെ സുഭാഷും പ്രേക്ഷക മനസിൽ ഇടം നേടി. പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരിയുടെ പങ്ക് എടുത്ത് പറയാം.പശ്ചാത്തല സംഗീതം , എഡിറ്റിംഗ് , ഛായാഗ്രഹണം എന്നിവ സിനിമയുടെ ഹൈലൈറ്റാണ് .


2021 നവംബർ 19ന് റിലീസ് ചെയ്ത് വൻ പ്രദർശന വിജയം നേടിയ " ജാൻ എ മൻ " സംവിധാനം ചെയ്തതും ചിദംബരമാണ്.മലയാള സിനിമയ്ക്ക് മറ്റൊരു ചരിത്രം കൂടി ഈ സിനിമ നൽകുന്നു. ഒരു കൊച്ചു ചിത്രത്തിൻ്റെ വൻ വിജയത്തിലേക്കുള്ള പ്രയാണം തുടങ്ങി കഴിഞ്ഞു. 


🎥🎥🎥🎥🎥







No comments:

Powered by Blogger.