"ആനന്ദപുരം ഡയറീസ് " സിനിമയിലെ വീഡിയോ ഗാനം പുറത്തിറങ്ങി.
"ആനന്ദപുരം ഡയറീസ് " സിനിമയിലെ വീഡിയോ ഗാനം പുറത്തിറങ്ങി.
മെയ് ഒന്നിന് റിലീസ് ചെയ്യുന്ന " ആനന്ദപുരം ഡയറീസ് "എന്ന സിനിമയിലെ കോളേജ് ക്യാമ്പസ് ഗാനം "പഞ്ചമി രാവിൽ പൂന്തിങ്കൾ...." എന്നാരംഭിക്കുന്ന ഗാനം റിലീസായി. റിലീസ് ചെയ്തു.
https://youtu.be/NbV4VSQ8sZE?si=44F-fS0v2Oui0Jl4
കോളേജ് ക്യാമ്പസിലെ വർണ്ണവൈവിധ്യമാർന്ന ജീവിതവും സൗഹൃദവും പ്രണയവും എല്ലാം ഉൾക്കൊള്ളുന്ന ഗൃഹാതുരത്വം ഉണർത്തുന്ന "പഞ്ചമി രാവിൻ പൂന്തിങ്കൾ" എന്ന ഗാനം സുജാത, സൂരജ് സന്തോഷ് എന്നിവർ ചേർന്ന് ആലപിക്കുന്നു. ഈ ഗാനത്തിൽ കോളേജ് വിദ്യാർത്ഥികൾ ആയി മീനയും റോഷൻ റഹൂഫും പ്രത്യക്ഷപ്പെടുന്നു. ഷാൻ റഹ്മാൻ സംഗീതവും മനു മഞ്ജിത്ത് വരികളും എഴുതിയ ഈ ഗാനത്തിന് മനോഹരമായി കോറിയോഗ്രാഫി നിർവഹിച്ചിട്ടുള്ളത് പ്രശസ്ത തമിഴ് കൊറിയോഗ്രാഫർ ബാബ ഭാസ്കർ ആണ്.
റിലീസ് ചെയ്ത ഈ ചിത്രത്തിലെ അഞ്ച് ഗാനങ്ങളും ഹിറ്റ് ആയി. കെ എസ് ചിത്ര പാടിയ ആരു നീ കണ്മണി എന്ന ഗാനവും യാസിൻ നാസറും മിഥുൻ ജയരാജും ചേർന്ന് ആലപിച്ചിട്ടുള്ള അങ്കം വെട്ടാൻ എന്ന ഗാനവും ഏതാനും ദിവസങ്ങൾ കൊണ്ട് തന്നെഅഞ്ചുലക്ഷത്തിലധികം പേർ ആസ്വദിച്ചിട്ടുള്ളതാണ്.കോളേജ് പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ആനന്ദപുരം ഡയറീസീൽ മീന കോളേജ് വിദ്യാർത്ഥിനിയായും വക്കീലായും വേഷമിടുന്നു.“ഇടം” എന്ന ചിത്രത്തിനു ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മനോജ് കെ ജയൻ, ശ്രീകാന്ത് സിദ്ധാർത്ഥ് ശിവ,സുധീർ കരമന,ജാഫർ ഇടുക്കി, അഡാർ ലവ് ഫെയിം റോഷൻ റഹൂഫ്, ജയകുമാർ, ജയരാജ് കോഴിക്കോട്, രാജേഷ് അഴീക്കോടൻ, അഭിഷേക് ,അഖിൽ,സൂരജ് തേലക്കര,ശിഖ സന്തോഷ്,മീര നായർ, മാല പാർവ്വതി,ദേവീക ഗോപാൽ നായർ,രമ്യ സുരേഷ്,അഞ്ജന സാജൻ,ഗംഗ മീര, ആർജെ അഞ്ജലി,വൃദ്ധി വിശാൽ, അഞ്ജു മേരി,കുട്ടി അഖിൽ(കോമഡി സ്റ്റാർസ്) തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു.
നീൽ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശശി ഗോപാലൻ നായർ കഥയെഴുതി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജിത്ത് പുരുഷൻ നിർവ്വഹിക്കുന്നു.റഫീഖ് അഹമ്മദ്,മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ, ആൽബർട്ട് വിജയൻ,ജാക്സൺ വിജയൻ എന്നിവർ സംഗീതം പകരുന്നു.എഡിറ്റർ-അപ്പു ഭട്ടതിരി,ഷൈജാസ് കെ എം,പ്രൊജക്ട്ഡിസൈനർ-നാസ്സർ എം,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സത്യകുമാർ,പി ശശികല,പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് മംഗലത്ത്, കല-സാബു മോഹൻ,മേക്കപ്പ്-സജി കൊരട്ടി,സനൂപ് രാജ്,വസ്ത്രാലങ്കാരം-ഫെമിന ജബ്ബാർ,സ്റ്റിൽസ്-അജി മസ്ക്കറ്റ്,പരസ്യക്കല-കോളിൻസ് ലിയോഫിൽ, കൊറിയോഗ്രാഫി-ബാബ ഭാസ്കർ സ്പ്രിംഗ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഉമേശ് അംബുജേന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ-കിരൺ എസ് മഞ്ചാടി,അസിസ്റ്റന്റ് ഡയറക്ടർ-വിഷ്ണു വിജയൻ ഇന്ദിര,അഭിഷേക് ശശിധരൻ,മിനി ഡേവിസ്,വിഷ്ണു ദേവ് എം ജെ, ശരത് കുമാർ എസ്, ചീഫ് അസോസിയേറ്റ് ക്യാമറമാൻ-ക്ലിന്റോ ആന്റണി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- മോഹൻദാസ് എം ആർ, പ്രൊഡക്ഷൻ മാനേജർ-ജസ്റ്റിൻ കൊല്ലം,അസ്ലാം പുല്ലേപ്പടി, ലോക്കേഷൻ മാനേജർ-വന്ദന ഷാജു. പി ആർ ഒ-എ എസ് ദിനേശ്.
No comments: