അപ്പൻ്റെയും മകൻ്റെയും " തുണ്ട് " പരീക്ഷണങ്ങൾ .
Director :
Riyas Shereef
Genre :
Comedy Drama.
Platform :
Theatre.
Language :
Malayalam.
Time :
126 minutes 33 Seconds .
Rating : 3.5 / 5 .
Saleem P. Chacko.
CpK DesK.
ബിജു മേനോൻ , ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റിയാസ് ഷെറീഫ് സംവിധാനം ചെയ്ത ചിത്രമാണ് " തുണ്ട് " .
ജോണി ആൻ്റണി , ഷൈജു ശ്രീധർ , ഉണ്ണിമായ പ്രസാദ് , ഷിഹിസ് ഖാൻ , ആനന്ദ് ഭായ് , നൗഷാദ് അലി, ബൈജു സന്തോഷ് , അൽത്താഫ് സലിം , സജിൻ ചെറുകയിൽ , ഗോകുലൻ , വിനീത് തട്ടിൽ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ആഷിഖ് ഉസ്മാൻ പ്രൊഡകൻസിൻ്റെ ബാനറിൽ ജിംഷി ഖാലിദ്, ആഷിഖ് ഉസ്മാൻ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണവും , വിഷ്ണു വിജയ് സംഗീതവും , നബ ഉസ്മാൻ എഡിറ്റിംഗും, ആഷിഖ് എസ് കലാസംവിധാനവും നിർവ്വഹിക്കുന്നു .
പോലീസിലെ സ്വന്തം റാങ്ക് ഉയർത്താൻ പാടുപെടുന്ന കോൺസ്റ്റബിൾ ബേബി ജോൺ സർവ്വീസ് പരീക്ഷ പാസാകാൻ തുണ്ട് ഉപയോഗിക്കുന്നു. മകനാവട്ടെ പ്ലസ്ടു പരീക്ഷയിൽ ജയിക്കാൻ തുണ്ടും ഉപയോഗിക്കുന്നു. ഇവരുടെ കഥ നർമ്മത്തിൽ അവതരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.
കണ്ട് ചിരിക്കാനും ഓർത്തു ചിരിക്കാനും കുടുംബമായി വന്നു കാണാൻ പറ്റിയ കൊച്ചുചിത്രമാണ് "തുണ്ട് " .
No comments: