"കൃഷ്ണ ശ്രീ പുരസ്കാരം " പ്രശസ്ത സിനിമ സീരിയൽ നടി സീമാ ജി.നായർക്ക് .
"കൃഷ്ണ ശ്രീ പുരസ്കാരം " പ്രശസ്ത സിനിമ സീരിയൽ നടി സീമാ ജി.നായർക്ക് .
സമൂഹത്തിൽ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളെ കണ്ടെത്തി അവർക്ക് സ്നേഹവും നന്മയും കരുതലും നൽകി സ്വാന്തന സ്പർശമായി പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകർക്ക് ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഭരണ സമിതി ഏർപ്പെടുത്തുന്ന അംഗീകാരമാണ് " കൃഷ്ണ ശ്രീ പുരസ്കാരം ". രോഗികളെേയും ദു:ഖിതരേയും കണ്ടെത്തി അവർക്ക് ചികിത്സാ സഹായവും കരുതലും നൽകി ഒപ്പം നിന്ന് എല്ലാവിധ സഹായങ്ങളും നൽകി സമൂഹത്തിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്ക് നൽകുന്നതാണ് ഈ പുരസ്കാരം. പ്രശസ്ത സിനിമാ-സീരിയൽ നടിയും ജീവകാരുണ്യ പ്രവർത്തകയുമായ സീമാ ജി.നായർ ആണ് പ്രഥമ " കൃഷ്ണശ്രീ "പുരസ്കാരത്തിന് അർഹയായത്.
പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 15ന് വൈകിട്ട് 4.30ന് ക്ഷേത്രസന്നിധിയിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറിയുമായ ഡോ.പുനലൂർ സോമരാജൻ പുരസ്കാരം സമർപ്പിക്കും.ചടങ്ങിൽ സിനിമാ-സീരിയൽ താരം കിഷോർ സത്യ, പന്തളം കൊട്ടാരം പ്രതിനിധി പുണർതം തിരുനാൾ നാരായണവർമ്മ ,ഹരി പത്തനാപുരം എന്നിവർ പങ്കെടുക്കും.
No comments: