" വാസവദത്ത " തൃശൂരിൽ തുടങ്ങി.




" വാസവദത്ത " തൃശൂരിൽ തുടങ്ങി. 


മഹാകവി കുമാരനാശാന്റെ " കരുണ "എന്ന കാവ്യത്തിന് പുത്തൻ ഭാഷ്യം ഒരുക്കാൻകാരുണ്യ ക്രിയേഷൻസ് സൗഹൃദ കൂട്ടായ്മ നിർമ്മിച്ച് ശ്യാം നാഥ്  രചനയും സംവിധാനവും നിർവ്വഹിക്കുന്ന " വാസവദത്ത"എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശൂരിൽ ആരംഭിച്ചു.


വാസവദത്തയായി രേവതി സ്വാമിനാഥൻ, തോഴിയായി തമിഴ് മലയാള നടിയായ രമ്യ, ഉപഗുപ്തനായി നിഷാർ ഇബ്രാഹിം,ശങ്കര ചെട്ടിയായി വൈക്കം ഭാസി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ അലൻസിയർ, നന്ദകിഷോർ,ഗീതാ വിജയൻ, തട്ടീം മുട്ടീം ജയകുമാർ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.


കിരൺ രാജ് മുളങ്കുന്നത്തുകാവ് ഛായാഗ്രഹണം നിർവഹിക്കുന്നു.ശ്യാം നാഥ് എഴുതിയ വരികൾക്ക് ജെറി അമൽ ദേവ് സംഗീതം പകരുന്നു.മധു ബാലകൃഷ്ണൻ, ഗായത്രി എന്നിവരാണ് ഗായകർ.എഡിറ്റിംഗ്-ജിസ്സ്,ആർട്ട്- കണ്ണൻ മുണ്ടൂർ,മേക്കപ്പ്-രാജേഷ് ആലത്തൂർ, കോസ്റ്റ്യൂംസ്-മുത്തു മൂന്നാർ, പ്രൊഡക്ഷൻ കൺട്രോളർ-അശ്വിൻ,കൊ-ഓഡിനേറ്റർ-ബിനീഷ് തിരൂർ,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.