" സയാലി "പ്രണയ മ്യൂസിക്ക് ആൽബം.
" സയാലി "പ്രണയ മ്യൂസിക്ക് ആൽബം.
പ്രവീൺ വിശ്വനാഥ് ആതിരാ രാജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രണയത്തിന്‍റെ വീണ്ടെടുപ്പിന്‍റെ കഥ പറയുന്ന ഹ്രസ്വ ചിത്രമാണ് "സയാലി’'. വാലെന്റയിൻസ് ഡേയ്ക്ക് മുന്നോടിയായി റിലീസ് ചെയ്ത ഈ ഹ്രസ്വ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഓപ്പറേഷൻ ജാവ, നെയ്മർ,ഉടൻ റിലീസാകുന്ന ‘ഗോളം’ എന്നീ ചിത്രങ്ങളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും പിന്നണി ഗായകനുമായ ഉദയ് രാമചന്ദ്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിൽ കൈവിട്ടെന്ന് കരുതിയ പ്രണയം തിരിച്ചുപിടിക്കുന്നതായി ദൃശ്യവൽക്കരിക്കുന്നു.
" പുതിയ കാലഘട്ടത്തിന്റെ പ്രണയവും തുടർന്നുള്ള നോവുകളും ഇഷ്ടങ്ങളും അടുക്കിവെച്ച അതിമനോഹരമായ പാട്ടില്‍ അവരുടെ നനുത്ത ഓർമ്മകളും കടന്നുവരുന്നുണ്ട്. വെളുത്ത നിറമുള്ള, നേർത്ത സുഗന്ധം പൊഴിക്കുന്ന കുഞ്ഞ് പൂവാണ് ‘സയാലി’. അത്രതന്നെ മനോഹരമായ പ്രണയ-ദൃശ്യാവിഷ്കാരമാണ് ഈ ഹ്രസ്വചിത്രത്തിലെന്ന്. "
സംവിധായകൻ ഉദയ് രാമചന്ദ്രൻ പറഞ്ഞു. പ്രേം വടക്കൻ ഡയറീസ്, വരികളെഴുതി സംഗീതം നൽകി നിത്യ ബാലഗോപാലിനൊപ്പം പാടിയിരിക്കുന്നു.യു ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ‘സയാലി’ യുടെ ഛായാഗ്രഹണം ജനീഷ് ജയനന്ദൻ നിർവ്വഹിക്കുന്നു.ചിത്ര സംയോജനം- പ്രബീൻ പി പ്രസാദ്, വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണൻ, പശ്ചാത്തല സംഗീതം- എബി സാൽവിൻ തോമസ്."സയാലി’യുടെ ദൃശ്യഭംഗി ഉദയ് രാമചന്ദ്രൻ ഒഫീഷ്യല്‍ എന്ന യൂ ട്യൂബ് ചാനലിലൂടെ കാണാം.
No comments: