മലയാള ചലച്ചിത്ര സംവിധായകൻ പ്രകാശ് കോളേരിയ്ക്ക് ആദരാഞ്ജലികൾ ..
മലയാള ചലച്ചിത്ര സംവിധായകൻ പ്രകാശ് കോളേരിയെ വയനാട്ടിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
'അവൻ അനന്തപത്മനാഭൻ', 'വരും വരാതിരിക്കില്ല', 'മിഴിയിതളിൽ കണ്ണീരുമായി', 'പാട്ടുപുസ്തകം' എന്നീ ചിത്രങ്ങൾ ഒരുക്കിയത് പ്രകാശ് കോളേരിയാണ്.
1987-ലാണ് ആദ്യ ചിത്രം മിഴിയിതളിൽ കണ്ണീരു'മായി പുറത്തിറങ്ങിയത്. 2013-ൽ പുറത്തിറങ്ങിയ 'പാട്ടുപുസ്തക'മാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
തിരുവനന്തപുരം സതേൺ ഫിലിം ഇൻസ്റ്റിസ്റ്റുട്ടിൽ മനോജ് കെ ജയന്റേയും അലി അക്ബറിന്റേയും സഹപാഠിയായ പ്രകാശ് കോളേരി അഭിനയമാണ് ഐച്ഛികവിഷയമായി പഠിച്ചത് . 1993 ൽ കന്നട താരം രമേശ് അരവിന്ദ് , സുധ ചന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച അവൻ അനന്തപത്മനാഭൻ' ശ്രദ്ധേയമായ സിനിമയാണ് .
No comments: