പുത്തൻ റിലീസുകൾക്കിടയിലും 40 കോടി ആഗോള ബോക്സോഫീസ് കളക്ഷനുമായി കുതിപ്പ് തുടർന്ന് ടൊവിനോയുടെ 'അന്വേഷിപ്പിൻ കണ്ടെത്തും'
പുത്തൻ റിലീസുകൾക്കിടയിലും 40 കോടി ആഗോള ബോക്സോഫീസ് കളക്ഷനുമായി കുതിപ്പ് തുടർന്ന് ടൊവിനോയുടെ 'അന്വേഷിപ്പിൻ കണ്ടെത്തും'
കുഴിച്ചുമൂടപ്പെട്ട സത്യങ്ങളൊക്കെ വെളിച്ചത്തുകൊണ്ടുവരുന്നതിനായുള്ള എസ്.ഐ ആനന്ദിൻറെ പരിശ്രമങ്ങൾ ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. 40 കോടി ആഗോള ബോക്സോഫീസ് കളക്ഷനുമായി വൻ കുതിപ്പ് തുടരുകയാണ് ബോക്സോഫീസിൽ 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രം. പുത്തൻ റിലീസുകൾക്കിടയിലും കേരളത്തിനകത്തും പുറത്തും മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ് ചിത്രം. നാളെ മുതൽ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി സിനിമയുടെ പ്രദർശനം ആരംഭിക്കുകയാണ്.
സാംബിയയിലുംജൊഹാനസ്ബർഗിലും സെഷെൽസിലും 'അന്വേഷിപ്പിൻ കണ്ടെത്തും'പ്രദർശനമുണ്ടാകുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 9ന് കേരളത്തിലും കേരളത്തിന് പുറത്തും ജിസിസി രാജ്യങ്ങളിലും ഉൾപ്പെടെ റിലീസ് ചെയ്ത ചിത്രം ഇതിനകം 40 കോടിയിലേറെ ആഗോള ബോക്സോഫീസ് കളക്ഷൻ നേടിക്കഴിഞ്ഞതായാണ് വിവരം. കൂടാതെ ഒടിടി റൈറ്റ്സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. നാലാം വാരത്തിലേക്ക് കടക്കുമ്പോഴും ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച സ്വീകാര്യതയാണ്ലഭിച്ചുകൊണ്ടിരിക്കുന്നത്. ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തിയ ചിത്രം ഒരുക്കിയിരിക്കുന്നത് ഡാർവിൻ കുര്യാക്കോസാണ്. ഒരു മർഡർ ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി ഒരുക്കിയ ചിത്രം തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം 'കാപ്പ'യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'എന്ന പ്രത്യേകതയുമുണ്ട്. തൊണ്ണൂറുകളുടെ ആരംഭത്തിൽ കേരളത്തിൽ ഏറെ വിവാദമായ രണ്ട് കൊലപാതകങ്ങളും അതിന് പിന്നാലെ നടന്ന സംഭവ പരമ്പരകളുമൊക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നത്. എസ് ഐ ആനന്ദ് നാരായണൻ എന്ന പോലീസ് കഥാപാത്രമായി വേറിട്ട ലുക്കിലാണ് ടൊവീനോ ചിത്രത്തിലുള്ളത്. മുമ്പ് താരം അഭിനയിച്ച കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി സട്ടിലായാണ് ഈ വേഷം ടൊവിനോ സ്ക്രീനിൽ എത്തിച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകാഭിപ്രായം. ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, നന്ദു, ഹരിശ്രീ അശോകൻ തുടങ്ങിയവർ ഈ ചത്രത്തിൽ അഭിനയിക്കുന്നു.
No comments: