ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് " പാളയം P.C " .
Director : V. M Anil
Genre : Drama .
Platform : Theatre.
Language : Malayalam
Time : 119 minutes 46 Sec.
Rating : 3 / 5 .
Saleem P. Chacko.
CpK DesK.
വി.എം. അനിൽ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് '' പാളയം P.C" .
ശബരിമല കയറിയ ചിഞ്ചുറാണി എന്ന സ്ത്രീക്ക് സംരക്ഷണം നൽകാൻ കോടതി വിധിയുടെ അടിസ്ഥാനത്തിൽ സംരക്ഷണം നൽകാൻഒരുഹെഡ്കോൺസ്റ്റബിളും ഒരു പോലിസ്കാരനും ഹൈറേഞ്ചിൽ
എത്തുന്നു .അവർ താമസിക്കുന്ന വീട്ടിൽ മുൻപ് റോസ്മേരി എന്ന പെൺക്കുട്ടി കൊല്ലപ്പെട്ടു. എന്നാൽ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ പോലീസിന് അന്ന് കഴിഞ്ഞിരുന്നില്ല . എന്നാൽ അന്ന് നടന്ന കൊലപാതകവും അന്വേഷണവും ഒക്കെയാണ് സിനിമയുടെ പ്രമേയം.
കോട്ടയം രമേശിനെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിരകരോട്ട് മൂവിസിന്റെ ബാനറിൽ ഡോ.സൂരജ് ജോൺ വർക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ഗണത്തിലുള്ള ചിത്രമാണിത്.
രാഹുൽ മാധവ് , നിയ ശങ്കരത്തിൽ , ജാഫർ ഇടുക്കി , ധർമ്മജൻ ബോൾഗാട്ടി, സന്തോഷ് കീഴാറ്റൂർ, ഹരീഷ് കണാരൻ, ,ബിനു അടിമാലി, ഉല്ലാസ് പന്തളം, ഡോ. സൂരജ് ജോൺ വർക്കി, ആന്റണി ഏലൂർ, സ്വരൂപ് വർക്കി, മാലാപാർവതി, മഞ്ജു പത്രോസ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
കഥ, തിരക്കഥ, സംഭാഷണം സത്യചന്ദ്രൻ പോയിൽ കാവ്, വിജിലേഷ് കുറുവാലൂർ എന്നിവരും നിർമ്മാതാവ് ഡോ.സൂരജ് ജോൺ വർക്കിയാണ് തിരക്കഥയിലെ ക്രിയേറ്റീവ്കോൺട്രിബ്യൂഷനുമാണ് .
പ്രദീപ് നായർ ഛായാഗ്രഹണവും, രഞ്ജിത് രതീഷ് എഡിറ്റിംഗും, ജോതിഷ് ടി കാശി, അഖില സായൂജ്, ശ്രീനി ചെറോട്ട്, ഡോ.സൂരജ് ജോൺ വർക്കി എന്നിവർ ഗാന രചനയും , സാദിഖ് പന്തലൂർ സംഗീതവും ഒരുക്കുന്നു. ഷഹബാസ് അമൻ, സിത്താര കൃഷ്ണകുമാർ, വിനീത് ശ്രീനിവാസൻ, നജീം അർഷാദ്, ശ്രുതി ശിവദാസ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
പ്രൊഡക്ഷൻ കൺട്രോളർ ആന്റണി ഏലൂർ, കലാ സംവിധാനം സുബൈർ സിന്ധഗി, മേക്കപ്പ് മുഹമ്മദ് അനീസ്, വസ്ത്രലങ്കാരം കുക്കുജീവൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയപ്രകാശ് തവനൂർ, ചീഫ് അസോസിയേറ്റ് ക്യാമറ കനകരാജ്, കൊറിയോഗ്രാഫി സുജിത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സുജിത് അയിനിക്കൽ, അസോസിയേറ്റ് ഡയറക്ടർ സാജൻ കല്ലായി, അക്ഷയ് ദേവ്, ആക്ഷൻ
ബ്രൂസ് ലീ രാജേഷ്, ഫിനാൻസ് കൺട്രോളർ ജ്യോതിഷ് രാമനാട്ടുകര, സ്പോട്ട് എഡിറ്റർ ആൻ്റോ ജോസ്, സൗണ്ട് ഡിസൈൻ രാജേഷ്, വി എഫ്.എക്സ്: സിജി കട, സ്റ്റിൽസ്: രതീഷ് കർമ്മ, പി.ആർ.ഒ: എ.എസ് ദിനേശ് , പി.ശിവപ്രസാദ്, മാർക്കറ്റിങ്: സിനിമാ കഫേ, പബ്ലിസിറ്റി ഡിസൈൻസ്: ഡാവിഞ്ചി സ്റ്റുഡിയോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.വൈ സിനിമാസ്സാണ് ഈ ചിത്രം തിയേറ്ററുകളിൽഎത്തിച്ചിരിക്കുന്നത്.
ത്രില്ലർ ചിത്രം എന്നതിലുപരി സംഗീതത്തിന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രകൂടിയാണ് " പാളയം പി.സി " . പി. ചന്ദ്രൻനായരായി കോട്ടയം രമേഷും , ലോറൻസായി രാഹുൽ മാധവും , വൽസലയായി മാലാ പാർവ്വതിയും , റോസ് മേരിയായി നിയ ശങ്കരത്തിലും , ഫാ.ഡിക്യൂസായി ജാഫർ ഇടുക്കിയും ,പത്രോസായിധർമ്മജൻബോൾഗാട്ടിയും പ്രേക്ഷക ശ്രദ്ധ നേടി.
No comments: