കമലിൻ്റെ വിവേകാനന്ദൻ വൈറലാണ് = " My Body : My Pride " .
Genre : Drama .
Platform : Theatre.
Language : Malayalam
Time : 121 minutes 33 Sec.
Rating : 3.5 / 5 .
Saleem P. Chacko.
CpK DesK.
ഷൈൻ ടോം ചാക്കോയും, കമലും ഒന്നിച്ച " വിവേകാനന്ദൻ വൈറലാണ് " എന്ന ചിത്രം തിയേറ്ററുകളിൽ എത്തി .
മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ മലയാളികളുടെ പ്രിയ നടൻ ഷൈൻ ടോം ചാക്കോയുടെ നൂറാമത്തെ ചിത്രമാണിത് .
നർമ്മത്തിൽ പൊതിഞ്ഞ് എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് നായകൻ. ഏറെ നായികാപ്രാധാന്യം കൂടിയുള്ള ചിത്രത്തിൽ സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് നായികമാരായി എത്തിയിരിക്കുന്നത്. ഇവരോടൊപ്പം മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, അനുഷാ മോഹൻ എന്നിവരും , അതിഥി താരമായി സംവിധായകൻ എം.എ നിഷാദും ഈ ചിത്രത്തിൽ അഭിനയിക്കുന്നു .
പാവം എന്ന് തോന്നിപ്പിക്കുന്ന സർക്കാർ ഉദ്യോഗസ്ഥനാണ് വിവേകാനന്ദൻ എസ്.പി . വിവാഹിതനായ അദ്ദേഹം സ്ത്രീകളെ വിഴ്ത്തുന്നതിൽ വിരുതനാണ്. സമൂഹത്തിന് മുന്നിൽ മാന്യനായ അയാളുടെ പ്രതിഛായയ്ക്ക് പുറത്ത് അയാളുടെ സ്വഭാവമാണ് സിനിമയുടെ പ്രമേയം .ലൈംഗികതയോട് അതീവ താൽപര്യമുള്ള , അതോടൊപ്പം തൻ്റെ പങ്കാളിയ്ക്ക് ഇടം കൊടുക്കാത്ത , അവരെ വേദനിപ്പിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നതിൽ വിരുതനാണ് ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന കഥാപാത്രം.
നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.ഛായാഗ്രഹണം പ്രകാശ് വേലായുധനും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും , ബി.കെ. ഹരിനാരായണൻ ഗാനരചനയും, ബിജി ബാൽ സംഗീതവും ഒരുക്കുന്നു.കോ-പ്രൊഡ്യൂസേഴ്സ് - കമലുദ്ധീൻ സലീം, സുരേഷ് എസ് ഏ കെ, ആര്‍ട്ട് ഡയറക്ടര്‍ - ഇന്ദുലാല്‍, വസ്ത്രാലങ്കാരം - സമീറാ സനീഷ്, മേക്കപ്പ് - പാണ്ഡ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഗിരീഷ് കൊടുങ്ങല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ബഷീര്‍ കാഞ്ഞങ്ങാട്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ - സലീഷ് പെരിങ്ങോട്ടുകര, പ്രൊഡക്ഷന്‍ ഡിസൈനർ - ഗോകുൽ ദാസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - എസ്സാന്‍ കെ എസ്തപ്പാന്‍, പ്രൊഡക്ഷൻ മാനേജർ - നികേഷ് നാരായണൻ, പി.ആര്‍.ഒ - വാഴൂർ ജോസ്, ആതിരാ ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ തുടങ്ങിയവരാണ് മറ്റ് അണിയറശിൽപ്പികൾ .
വിവേകാനന്ദൻ്റെ ഭാര്യ സിത്താരയായി സ്വാസികയും, ലിവിംഗ് പാർട്നർ ഡയാനയായി ഗ്രേസ് ആൻ്റണിയും അഭിനയിക്കുന്നു. യുട്യൂബറായി എത്തുന്ന ഐഷുആയി മെറിന മൈക്കിൾ മറ്റൊരു പ്രധാന കഥാപാത്രമാണ്. ചിത്രത്തിൻ്റെ സാങ്കേതിക വശങ്ങൾ സിനിമയുടെ മൊത്തത്തിലുള്ള ആകർഷണത്തിന് മികച്ച സംഭാവന നൽകുന്നു
സമൂഹം അറിഞ്ഞിരിക്കേണ്ട ലിംഗ രാഷ്ട്രീയമാണ് സിനിമ പറയുന്നത്.വലിയ ഇടവേളയ്ക്ക് ശേഷം കമൽ ശ്രദ്ധേയമായ ഒരു വിഷയം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചിരുന്നു.ബാലൻ ചുള്ളിക്കാടിൻ്റെ വോയിസ് ഓവറിലൂടെയാണ് സിനിമ അവസാനിക്കുന്നത്.
No comments: