എസ്. ജയകുമാർ അശോക് സെൽവനെ നായകനാക്കി സംവിധാനം ചെയ്യുന്ന " BLUE STAR " ജനുവരി 25 ന് തിയേറ്ററുകളിൽ എത്തും.
എസ് . ജയകുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന " BLUE STAR " ജനുവരി 25ന് തിയേറ്ററുകളിൽ എത്തും.
ആരക്കോണത്തെ ക്രിക്കറ്റ് ടീമുകൾക്ക് രഞ്ജിത്തും, രാജേഷും നേതൃത്വം നൽകുന്നു. കായിക രംഗത്ത് രാഷ്ട്രീയ നേതാക്കൾ ഇടപെടുമ്പോൾ സാമൂഹികവും ,രാഷ്ട്രിയവുമായ യുദ്ധക്കളമായി മറുന്നു. ഈ സാഹചര്യത്തിൽ ഈ ക്രിക്കറ്റ് താരങ്ങൾ എങ്ങനെ ഇതിനെ മറിക്കടക്കുമെന്നാണ് സിനിമ പറയുന്നത് .
അശോക് സെൽവൻ , കീർത്തി പാണ്ഡ്യൻ , ദിവ്യ ദുരൈസ്വാമി , ശാന്തനു ഭാഗ്യരാജ് , ഭഗവതി പെരുമാൾ , ലിസി ആന്റണി , കുമാരവേൽ , ജയപെരുമാൾ , പൃഥി പാണ്ഡ്യരാജൻ , അരുൺ ബാലാജി , ദാമു, ഷാജി , ജയചന്ദ്രൻ ബാലാജി , രാഘവ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
എസ്. ജയകുമാർ തമിഴ് പ്രഭ എന്നിവർ രചനയും ,ഛായാഗ്രഹണം തമിഴ് എ. അഴകനും , ഗോവിന്ദ് വസന്ത സംഗീതവും , ഉമാദേവി , അറിവ് എന്നിവർ ഗാനരചനയും , ജയ രാഗു എൻ കലാസംവിധാനവും , സ്റ്റണർ റാം ആക്ഷൻ കോറിയോഗ്രാഫിയും ഒരുക്കുന്നു.
ലെമൺ ലീഫ് ക്രിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് , നീലം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ പാ രഞ്ജിത്ത് , ജി. സൗന്ദര്യ , ആർ. ഗണേഷ്മൂർത്തി എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സലിം പി. ചാക്കോ .
No comments: