രക്ഷ് റാമിന്റെ ജന്മദിനത്തിൽ 'ബർമ'യുടെ പുതിയ പോസ്റ്റർ പുറത്ത് !
രക്ഷ് റാമിന്റെ ജന്മദിനത്തിൽ 'ബർമ'യുടെ പുതിയ പോസ്റ്റർ പുറത്ത്
'ഗട്ടിമേല' എന്നജനപ്രിയസീരിയലിലൂടെ ശ്രദ്ധേയനായ രക്ഷ് റാം തന്റെ ജന്മദിനം ആഘോഷിക്കുന്ന അവസരത്തിൽ 'ബർമ' ഫിലിം ടീം ഒരു എക്‌സ്‌ക്ലൂസീവ് ജന്മദിന പോസ്റ്റർ പുറത്തിറക്കി. രക്ഷ് റാം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ബർമ'. രക്തം പുരണ്ട രണ്ട് കോടാലികളും പിടിച്ച് നിൽക്കുന്ന രക്ഷ് റാമിന്റെ ഈ പോസ്റ്റർ പ്രേക്ഷകർക്ക് ഒരു ദൃശ്യ വിരുന്ന് വാഗ്ദാനം ചെയ്യുന്നു.
ചേതൻ കുമാർ സംവിധാനം ചെയ്യുന്ന 'ബർമ' ഒരു മുഴുനീള കൊമേർഷ്യൽ എന്റർടൈനറാവാനുള്ള ഒരുക്കത്തിലാണ്. ഈ സിനിമയിലൂടെ ടെലിവിഷൻ താരമായ രക്ഷ് റാം ഒരു പാൻ ഇന്ത്യ സ്റ്റാറായി മാറും. രക്ഷ് റാമിന്റെ നിർമ്മാണ കമ്പനിയായ ശ്രീ സായി ആഞ്ജനേയ കമ്പനിയുടെ ബാനറിൽ രക്ഷ് റാം തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. വലിയ സിനിമാറ്റിക് സ്കെയിലിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. ഷാവർ അലിയാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.
ചേതൻ കുമാറിന്റെ മുൻ ചിത്രങ്ങളായ 'ബഹദ്ദൂർ', 'ഭജരംഗി', 'ഭാരതേ' എന്നിവ ബോക്‌സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. പുതിയ ചിത്രമായ 'ബർമ'യിലൂടെ മറ്റൊരു ബോക്‌സ് ഓഫീസ് ഹിറ്റാകാനുള്ള ഒരുക്കത്തിലാണ് സംവിധായകൻ ചേതൻ കുമാറും രക്ഷ് റാമും. ചിത്രത്തിലെ ഗാനങ്ങൾക്ക് വി ഹരികൃഷ്ണനാണ് സംഗീതം പകരുന്നത്.
പിആർഒ: ശബരി.
No comments: